പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തിൽ വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കി. 19.91 മീറ്ററാണ് താരം ഡിസ്കസ് എറിഞ്ഞിട്ടത്. ഇതോടെ ഏഷ്യന്‍ റെക്കോര്‍ഡും താരം സ്വന്തമാക്കി. പുരുഷന്‍മാരുടെ ഹൈജമ്പില്‍ 2.06 മീറ്റര്‍ ഉയരം ചാടി ഏഷ്യന്‍ റെക്കോര്‍ഡോടെ നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടിയിരുന്നു. രാവിലെ ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.
It turned out to be a SUPER SUNDAY for #IND 🔥
3️⃣ Medals in the bag — 2 #silver medals and a #bronze 😍
RT this and show your support for the athletes! #Tokyo2020 #Paralympics #ParaTableTennis #ParaAthletics pic.twitter.com/XqakLNcodL
— #Tokyo2020 for India (@Tokyo2020hi) August 29, 2021
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.