February 9, 2023 Thursday

Related news

February 8, 2023
February 8, 2023
February 8, 2023
February 8, 2023
February 7, 2023
February 7, 2023
February 5, 2023
February 5, 2023
February 3, 2023
February 3, 2023

ലോക് ഡൗണ്‍; രണ്ടിടങ്ങളിൽ കുർബാന, വികാരിയടക്കമുള്ളവർ അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
April 3, 2020 6:26 pm

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ കുർബാന നടത്തിയ സംഭവത്തിൽ എറണാകുളത്ത് പുത്തൻകുരിശിലും, കൂത്താട്ടുകുളത്തും വികാരിയടക്കം ട്രൂസ്റ്റിമാരെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ വെളുപ്പിനാണ് സംഭവം. പുത്തൻകുരിശ് കാക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ ചാപ്പൽ വികാരി ഫാദർ ഗീവർഗീസ് ചെങ്ങാട്ടുകുഴി, ചടങ്ങിൽ പങ്കെടുത്ത സിറിൽ എൽദോ പാണ്ടൻഞ്ചേരിൽ, എൽദോ സാജു താഴേടത്ത്, പത്രോസ് പുരവത്ത്, എൽദോ പീറ്റർ മടത്തികടയിൽ എന്നിവരാണ് അറസ്റ്റിലായത്.

കാക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ ചാപ്പലിലാണ് നിർദ്ദേശങ്ങൾ ലംഘിച്ച് മതപരാമായ ചടങ്ങ് നടത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. അഞ്ച് പേർക്കെതിരെ പൊലീസ് കേരള എപിഡെമിക് ഡിസീസ് ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. കാക്കൂർ ആട്ടിൻകുന്ന് സെ. മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിയന്ത്രണങ്ങൾ വകവയ്ക്കാതെയും, മറികടന്നും, കുർബാന നടത്തിയതിന് വികാരി ഫാ.ഗീവർഗീസ് ജോൺസണും, ട്രസ്റ്റിമാരായ സാജു വർഗീസ് ‚തോമസ് ‚പൗലോസ് ‚ജോർജ് വർഗീസ്, ഗീവർഗീസ്, സക്കറിയ, സൈബു, ബിനോയ് എന്നിവരും അറസ്റ്റിലായി.

വ്യഴാഴ്ച എറണാകുളം റൂറലിൽ രണ്ടുപേരെ കേരള എപിഡെമിക് ഡിസീസ് ഓർഡിനൻസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കാലടി സ്വദേശി സോജൻ, പെരുമ്പാവൂർ സ്വദേശി മാഹിൻ എന്നിവർക്കെതിരെയാണ് കേസെടുത്ത്. കൊവിഡ് 19 പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഓർഡിനൻസ് കേരള സർക്കാർ പുറപ്പെടുവിച്ചത്. കേസ് തെളിഞ്ഞാൽ കുറ്റക്കാർക്ക് രണ്ടു വർഷം വരെ തടവുശിക്ഷ നൽകാൻ ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.