8 March 2026, Sunday

Related news

March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 6, 2026
March 4, 2026
March 4, 2026
March 4, 2026

വിലക്ക് ലംഘിച്ച് പ്രതിഷേധം: എംപിമാര്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2023 8:13 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച എംപിമാരെ അറസ്റ്റ് ചെയ്തു. കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിലക്ക് ലംഘിച്ച് പ്രതിഷേധിച്ചുവെന്നാരോപിച്ചാണ് എംപിമാരെ അറസ്റ്റ് ചെയ്തത്. ജയറാം രമേശ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചെങ്കോട്ടയില്‍ കുത്തിയിരുന്ന് സമരം തുടരുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. രാജ്യവ്യാപമായ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും അറിയിച്ചു.
ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള എംപിമാരെയും വനിതാ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

Eng­lish Sum­ma­ry: Vio­lat­ing ban and protest­ing: MPs arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.