25 April 2024, Thursday

തീരദേശ പരിപാലന ചട്ട ലംഘനം; കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് പൊളിക്കും

Janayugom Webdesk
തിരുവനന്തപുരം
September 15, 2022 10:21 am

ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് പൊളിച്ചു തുടങ്ങും. തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയടക്കമുള്ള അധികൃതര്‍ കഴിഞ്ഞ ദിവസം പ്രദേശം സന്ദര്‍ശിച്ച് സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കോവിഡും പാണാവള്ളി പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും മൂലം പൊളിക്കല്‍ നീണ്ടുപോവുകയായിരുന്നു.

കൃഷ്ണതേജ നേരിട്ടെത്തി റിസോര്‍ട്ട് അധികൃതര്‍ കയ്യേറിയ ഭൂമി കഴിഞ്ഞ ദിവസമാണ് തിരിച്ചു പിടിച്ചത്. പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തില്‍ 24 ഏക്കറിലായിട്ടാണ് കാപ്പിക്കോ റിസോര്‍ട്ട് പണി കഴിപ്പിച്ചത്. റിസോര്‍ട്ട് പൊളിച്ച് ദ്വീപ് പഴയ സ്ഥിതിയിലാക്കാനാണ് സുപ്രീം കോടതി വിധി. 54 വില്ലകള്‍ അടക്കം 72 കെട്ടിടങ്ങളുണ്ട്. മധ്യഭാഗത്തെ കെട്ടിടങ്ങളുടെ വലിയ തൂണുകള്‍ക്ക് 40 അടി വരെ താഴ്ചയും. കെട്ടിടം പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ കായലില്‍ വീഴരുത് എന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്.

Eng­lish sum­ma­ry; Vio­la­tion of coastal man­age­ment reg­u­la­tions; Kapiko Resort will be demol­ished today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.