8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 3, 2024
October 2, 2024
July 1, 2024
May 11, 2024
April 22, 2024
April 12, 2024
April 11, 2024
March 30, 2024
March 28, 2024
March 20, 2024

മനുഷ്യാവകാശ ലംഘനം, വിവേചനപരം; സിഎഎക്കെതിരെ യുഎന്നും, യുഎസും

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2024 1:12 pm

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് യുഎസും, ഐക്യരാഷ്ട്രസഭയും.അടിസ്ഥാനപരമായി നിയമം വിവേചനപരമാണെന്ന് യുഎൻ അറിയിച്ചു.2019ൽ പറഞ്ഞത് പോലെ, ഇന്ത്യയുടെ സിഎഎ നിയമം അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് എന്ന വസ്തുതയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇന്ത്യ നടത്തുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണ്,’ യുഎന്നിലെ മനുഷ്യാവകാശ ഹൈ കമ്മീഷണർ റോയിട്ടേഴ്സിനോട് പറഞ്ഞു.

എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകേണ്ടത് ജനാധിപത്യത്തിലെ അടിസ്ഥാന നയമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ചൂണ്ടിക്കാട്ടി.മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ വിഭാഗങ്ങൾക്കും നിയമത്തിന് കീഴിൽ തുല്യ പരിഗണനയും ജനാധിപത്യത്തിലെ അടിസ്ഥാന നയങ്ങളാണ്,യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് പറഞ്ഞു.ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനെസ്റ്റി ഇന്റർനാഷണൽ തുടങ്ങിയ മനുഷ്യാവകാശ സംഘടനകളും സിഎഎ നിയമത്തെ വിമർശിച്ചു രംഗത്ത് വന്നു.

മുസ്‌ലിങ്ങളോടുള്ള വിവേചനമാണ് നിയമമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്ന നിയമം ഈ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷമായ ശിയ മുസ്‌ലിങ്ങളെ ഒഴിവാക്കുന്നു എന്നാണ് വിമർശനം.രോഹിങ്ക്യൻ മുസ്‌ലിങ്ങൾ ന്യൂനപക്ഷമായിട്ടുള്ള മ്യാന്മർ പോലുള്ള അയൽ രാജ്യങ്ങളെയും നിയമം ഒഴിവാക്കി എന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.പൗരത്വ ഭേദഗതി നിയമവും എൻആർസിയും ഇന്ത്യയിലെ 200 മില്യൺ മുസ്‌ലിങ്ങളോടുള്ള വിവേചനമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

Eng­lish Summary:
Vio­la­tion of human rights, dis­crim­i­na­to­ry; UN and US against CAA

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.