ലോക്ഡൗണ്‍ ലംഘിച്ച് നിസ്ക്കാരം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Web Desk

കണ്ണൂർ

Posted on April 18, 2020, 5:03 pm

എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മുഴപ്പിലങ്ങാട് മമ്മാക്കുന്ന് ജുമാ മസ്ജിദിൽ ലോക്ഡൗണ്‍ ലംഘിച്ച് വെള്ളിയാഴ്ച നിസ്കാരം നടത്തിയതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു.

പള്ളിക്കമ്മിറ്റി പ്രസിഡണ്ട് മുസ്തഫ എം. കെ, പള്ളിക്കമ്മിറ്റി സെക്രട്ടറി അബ്ദുൾ അസീസ് കരമ്മൽ, ജാബിർ വി പി, ഹംസ എം, ഹാരിസ് കെ, മുഹമ്മദ് റാക്കിഹ് എന്നിവർക്കെതിരെയാണ് എടക്കാട് പൊലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്. സബ്ബ് ഇൻസ്പെക്ടർ ഷീജു ടി. കെ നേതൃത്വത്തിൽ ആണ് ആൾക്കാരെ പിടികൂടിയത്.

you may also like this video;