September 30, 2023 Saturday

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുപിന്നാലെ അക്രമം: മേഘാലയയില്‍ കര്‍ഫ്യൂ

Janayugom Webdesk
വെസ്റ്റ് ജയന്തിയാ ഹിൽസ്
March 3, 2023 1:06 pm

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുപിന്നാലെ അക്രമങ്ങളുണ്ടായതിനെത്തുടര്‍ന്ന് മേഘാലയയിലെ പശ്ചിമ ജയന്തിയാ ഹിൽസ് ജില്ലാ ഭരണകൂടം സഹസ്നിയാങ് ഗ്രാമത്തിൽ കർഫ്യൂ ഏർപ്പെടുത്തി.

അതിക്രമങ്ങളെത്തുടര്‍ന്ന് ഗ്രാമത്തിലെ ക്രമസമാധാനം തകര്‍ന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനാജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നലെയാണ് നടന്നത്. 

26 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്ന നാഷണൽ പീപ്പിൾസ് പാർട്ടിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതോടെ മേഘാലയയിൽ സർക്കാർ രൂപീകരിക്കാനുള്ള നടപടികള്‍ ബിജെപി ആരംഭിച്ചുകഴിഞ്ഞു. 

Eng­lish Sum­ma­ry: Vio­lence after Elec­tion Results: Cur­few in Meghalaya

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.