September 29, 2023 Friday

Related news

September 28, 2023
September 28, 2023
September 27, 2023
September 27, 2023
September 27, 2023
September 27, 2023
September 26, 2023
September 26, 2023
September 26, 2023
September 25, 2023

മണിപ്പൂരില്‍ വീണ്ടും അക്രമം; നാല് മരണം


* 33 തീവ്രവാദികളെ വധിച്ചെന്ന് മുഖ്യമന്ത്രി 
Janayugom Webdesk
ഇംഫാല്‍
May 28, 2023 9:42 pm

വംശീയ സംഘര്‍ഷം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ നടത്തിയ വെടിവെപ്പിനിടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഇംഫാലിനു സമീപം സുഗുനുവില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ വെടിവയ്പില്‍ മൂന്നു പേരും, ഫായങ് മേഖലയില്‍ ഒരാളും കൊല്ലപ്പെട്ടു.

സുരക്ഷാ സേനകളും കലാപകാരികളും പലയിടത്തും ഏറ്റുമുട്ടി. അക്രമികള്‍ പല മേഖലയിലും വീടുകള്‍ക്ക് തീയിട്ടു. സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെ ഇതുവരെ ആയുധധാരികളായ 33 കുക്കി തീവ്രവാദികളെ വധിച്ചതായി മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. രണ്ടിഞ്ച് മോര്‍ട്ടാര്‍, എം16, എകെ47, സ്നൈപ്പര്‍ തോക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. 

34,000 കേന്ദ്ര സേനാംഗങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഒരുമാസം മുമ്പ് വംശീയ സംഘര്‍ഷം ആരംഭിച്ചശേഷം ആദ്യമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥനത്ത് എത്തുന്നുണ്ട്. മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം മൂന്നിന് ആരംഭിച്ച കലാപം 76 പേരുടെ ജീവന്‍ കവരുകയും 300ഓളം പേര്‍ക്ക് പരിക്കേല്‍ക്കാനിടയാക്കുകയും ചെയ്ത. 40,000 പേര്‍ സംസ്ഥാനത്ത് നിന്നും പലായനം ചെയ്തിട്ടുണ്ട്. 

Eng­lish Summary;Violence again in Manipur; Four deaths

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.