ഗാർഹീക പീഡനങ്ങൾക്കൊപ്പം കുട്ടികൾക്ക് നേരെയുള്ള അതിക്രമവും ലോക്ക്ഡൗൺ കാലത്ത് വർധിച്ചതായി ചൈൽഡ്ലൈൻ പുറത്തുവിട്ട കണക്കുകൾ തെളിയിക്കുന്നു. ഇടുക്കിയിലും മലപ്പുറത്തും ലോക്ക്ഡൗൺ കാലത്ത് ബാല വിവാഹത്തിനുള്ള ശ്രമവും നടന്നു. ഒന്നാം ഘട്ട ലോക്ക്ഡൗൺ തുടങ്ങിയ മാർച്ച് 24 മുതൽ അവസാനിച്ച ഏപ്രിൽ 14 വരെ കുട്ടികൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 330കേസുകൾ. തൊട്ടു മുമ്പത്തെ രണ്ടാഴ്ചയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടതാകട്ടെ 497 കേസുകളും.
ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങളുമുണ്ടായി. ലോക്ക്ഡൗൺ കാലത്ത് ലൈംഗികാതിക്രമങ്ങളിൽ 28 ഉം ശാരീരിക പീഡന പരാതിയിൽ 62 കേസും രജിസ്റ്റർ ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നും കുട്ടികൾക്ക് നേരെ അതിക്രമങ്ങളും ഉണ്ടായി. കൊല്ലം ജില്ലയിൽ പിഞ്ചു കുഞ്ഞിന് തിളയ്ക്കുന്ന മീൻ കറി ദേഹത്ത് വീണു ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുട്ടികൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്ക് 41 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്എന്നാൽ . ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്ക് എതിരായ അക്രമം വർധിച്ചുവെന്ന് വിലയിരുത്താൻ കഴിയില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ് പറഞ്ഞു .ഗാർഹീക പീഡന കേസുകൾ വർധിച്ചിട്ടുള്ളതായി കണക്കുകൾ കാണുന്നുണ്ട് ‚ഇതിന്റെ മുഖ്യ ഇര കുട്ടികളാണ് .സംസ്ഥാനത്തു കമ്മീഷനും ചൈൽഡ്ലൈൻ അടക്കമുള്ള സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.