November 29, 2022 Tuesday

Related news

November 27, 2022
November 25, 2022
November 5, 2022
October 29, 2022
October 28, 2022
September 22, 2022
August 16, 2022
August 4, 2022
July 28, 2022
July 24, 2022

പ്രണയ ദിനത്തിൽ കമിതാക്കള്‍ക്ക് നേരെ അക്രമണം; ബിജെപി മുൻ എംഎൽഎ ഉൾപ്പെടെ 16 പേർ അറസ്റ്റിൽ

Janayugom Webdesk
ഭോപ്പാൽ:
February 15, 2021 5:29 pm

പ്രണയ ദിനത്തിൽ കമിതാക്കളെ അക്രമിച്ചതിനും സ്ഥാപനങ്ങൾ തകർത്തതിനും ബിജെപി മുൻ എംഎൽഎ സുരേന്ദ്രനാഥ് സിങ് ഉൾപ്പെടെ 16 പേർ അറസ്റ്റിൽ. കഴുത്തിൽകാവി തുണി ചുറ്റി, ജയ്ശ്രീറാം വിളികളുമായാണ് അക്രമികൾ എത്തിയത്. ഭോപ്പാലിലെ ശ്യാമള ഹിൽ പോലീസ്സ്റ്റേഷൻ പരിധിയിലുള്ള ജങ്ക് യാർഡ് എന്ന ഹുക്ക ഷോപ്പും റസ്റ്ററന്റുമാണ് അക്രമികൾ തകർത്തത്. ബിജെപിയുടെ യുവജന വിഭാഗമായ യുവ മോർച്ചയുടെ പ്രവർത്തകരാണ് മുൻ എംഎൽയുടെ നേതൃത്വത്തിലുള്ള അക്രമി സംഘമെന്ന് അക്രമികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹുക്ക ലോഞ്ച് യുവതീ യുവാക്കളെ ലഹരിക്ക് അടിമകളാക്കുന്നുവെന്നും ലൗജിഹാദിന് പ്രേരിപ്പിക്കുന്നുവെന്നും മാധ്യമപ്രവർത്തകരോട് സുരേന്ദ്രനാഥ് സിങ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കലാപശ്രമം ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് മുൻ എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റസ്റ്ററന്റിനു നേരെയാണ് ശിവസേനാ പ്രവർത്തകരെന്ന പേരിലെത്തിയ സംഘം അക്രമം നടത്തിയത്. കമിതാക്കളെ ലൗ ജിഹാദെന്ന പേരിൽ അക്രമിക്കുകയും സ്ഥാപനം തകർക്കുകയുമായിരന്നുവെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY: Vio­lence against cou­ples on Valen­tine’s Day; Six­teen peo­ple includ­ing for­mer BJP MLA Suren­dranath Singh have been arrested

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.