September 29, 2022 Thursday

Related news

September 29, 2022
September 29, 2022
September 29, 2022
September 29, 2022
September 29, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 28, 2022

റവന്യൂ മന്ത്രിയുടെ ഓഫീസിന്‌ നേരെയുള്ള അക്രമം: ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു, ജില്ലയില്‍ വ്യാപക പ്രതിഷേധം

Janayugom Webdesk
കാഞ്ഞങ്ങാട്‌:
September 22, 2020 7:58 pm

റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ്‌ മന്ത്രി ഇ ചന്ദ്രശേഖരന്റെ കാഞ്ഞങ്ങാട്ടെ ഓഫീസിന്‌ നേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ വ്യാപക പ്രതിഷേധം. കാഞ്ഞങ്ങാട്‌ എം എന്‍ സ്‌മാരകത്തില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയുടെ ഓഫീസിന്‌ നേരെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്‌. ഡോക്ടര്‍മാരുടെ നിയമനവിഷയമുന്നയിച്ച്‌, റവന്യൂ മന്ത്രിയുടെ ഓഫീസിന്‌ നേരെ നടത്തിയ മാര്‍ച്ചിനിടെയാണ്‌ മന്ത്രി ഓഫീസിനും സി പി ഐ കാഞ്ഞങ്ങാട്‌ മണ്ഡലം കമ്മിറ്റി ഓഫീസിനും, കാഞ്ഞങ്ങാട്‌ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ്‌ കോ-ഓപറേറ്റീവ്‌ സൊസൈറ്റിക്ക്‌ നേരെയും മറ്റും ആസൂത്രിതമായ അക്രമം നടന്നത്‌. റവന്യു മന്ത്രിയേയും മുഖ്യമന്ത്രിയേയും വ്യക്തി പരമായി അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചും സി.പി. ഐ പ്രവര്‍ത്തകരെ തെറി വിളിക്കുകയും ചെയ്‌ത അക്രമികള്‍ സംഭവ സ്ഥലത്ത്‌ അഴിഞ്ഞാടി. ഡി.സി.സി പ്രസിഡന്റ്‌ ഹക്കിം കുന്നില്‍, പി.കെ ഫൈസല്‍, ഹരീഷ്‌ പി നായര്‍, പ്രദീപന്‍ തുടങ്ങിയ ജില്ലയുടെ പ്രധാന നേതാക്കളുടെ നേതൃത്വത്തിലാണ്‌ അക്രമികള്‍ ഓഫീസിന്‌ നേരെ കല്ലേറ്‌ നടത്തിയത്‌.

                                          കല്ലേറില്‍ തകര്‍ന്ന ജനല്‍ ഗ്ലാസുകള്‍

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു. കാഞ്ഞങ്ങാട്‌ നഗരത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കൗണ്‍സിലംഗം ഏ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം പി കുഞ്ഞികൃഷ്‌ണന്‍, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ കെ.വി. കൃഷ്‌ണന്‍, എം. അസിനാര്‍ എന്നിവര്‍ സംസാരിച്ചു.

മണ്‌ഡലം സെക്രട്ടറി സി കെ ബാബുരാജ്‌ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്‌ പുതിയ കോട്ടയില്‍ നിന്ന്‌ ആരംഭിച്ച പ്രകടനം നഗരം ചുറ്റി കാഞ്ഞങ്ങാട്‌ ബസ്റ്റാന്റില്‍ സമാപിച്ചു. എം. നാരായണന്‍മുന്‍ എം.എല്‍.എ, പി. വിജയകുമാര്‍, കരുണാകരന്‍ കുന്നത്ത്‌, എന്‍ ബാലകൃഷ്‌ണന്‍, എ തമ്പാന്‍, എ.ഐ. എസ്‌. എഫ്‌ സംസ്ഥാന കമ്മിറ്റി അംഗം യദുകൃഷ്‌ണണ, എ.ഐ. വൈ. എഫ്‌ ജില്ലാ കമ്മിറ്റി അംഗം പ്രകാശന്‍ പള്ളിക്കാപ്പില്‍, മണ്ഡലം സെക്രട്ടറി ജിനു ശങ്കര്‍, രഞ്‌ജിത്ത്‌ മടിക്കൈ എന്നിവര്‍ നേതൃത്വം നല്‍കി.
നീലേശ്വരത്ത്‌ സി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന്‌ ഹൈവേ ജങ്‌ഷനില്‍ നടന്ന പൊതുയോഗത്തില്‍ എം.അസിനാര്‍, പി.വിജയകുമാര്‍, പി ഭാര്‍ഗവി എന്നിവര്‍ പ്രസംഗിച്ചു. രമേശന്‍ കാര്യംകോട്‌ അദ്ധ്യക്ഷത വഹിച്ചു. സി.രാഘവന്‍ സ്വാഗതം പറഞ്ഞു. പ്രകടനത്തിന്‌ സി.ഗംഗാധരന്‍, രാജേഷ്‌ കുന്നത്ത്‌, അഡ്വ.എം.രഞ്‌ജിത്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വെസ്റ്റ്‌എളേരി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്തത്തില്‍ എളേരിത്തട്ടില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ അസി. സെക്രട്ടറി സി.പി. ബാബു ഉദ്‌ഘാടനം ചെയ്‌തു.

                                  കാഞ്ഞങ്ങാട്‌ നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനം

പ്രകടനത്തിന്‌ മണ്ഡലം സെക്രട്ടറി എം കുമാരന്‍ മുന്‍ എം എല്‍ എ, , ലോക്കല്‍ സെക്രട്ടറി സി.പി.സുരേശന്‍, പി.കെ മോഹനന്‍, യദുബാലന്‍, കെ.രാജന്‍, എം.വി കുഞ്ഞമ്പു എന്നിവര്‍ നേതൃതം നല്‍കി.കാടകത്ത്‌ നടന്ന പ്രതിഷേധ പ്രകടനത്തിന്‌ എം കൃഷ്‌ണന്‍, സനോജ്‌ കാടകം, സി ചന്ദ്രശേഖരന്‍, സുമേഷ്‌ എം, പ്രസാദ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ചട്ടഞ്ചാലില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്‌ നാരായണന്‍ മൈലൂല, രാജേഷ്‌ ബേനൂര്‍, അനിതാരാജ്‌, എം കുഞ്ഞമ്പു നായര്‍, മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ENGLISH SUMMARY: Vio­lence against Rev­enue Min­is­ter’s office: Win­dow glass shat­tered, wide­spread protests in the district

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.