June 4, 2023 Sunday

Related news

June 4, 2023
June 4, 2023
June 4, 2023
June 4, 2023
June 3, 2023
June 3, 2023
June 2, 2023
June 2, 2023
June 2, 2023
June 1, 2023

രാത്രി വീട്ടില്‍ കയറി വീട്ടമ്മയ്ക്ക് നേരെ ലൈം​ഗി​ക അ​തി​ക്ര​മം; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ര​തി പിടിയില്‍

Janayugom Webdesk
മ​ല​പ്പു​റം
January 29, 2022 1:55 pm

വീ​ട്ട​മ്മ​യ്ക്കു വീ​ട്ടി​ൽ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് പിടികൂടി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ല​പ്പു​റം മ​മ്പാ​ടാ​ണ് സം​ഭ​വം.രാത്രിയോടെ നി​ല​മ്പൂ​ർ പൊലീസ് പ്രതിയെ പിടികൂടി. മധ്യവയസ്കയായ സ്ത്രീ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതി വീട്ടില്‍ കയറിയത്. ആക്രമണത്തില്‍ വീട്ടമ്മയുടെ തോളെല്ല് പൊട്ടി.

പുറത്ത് പോയ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോളാണ് പരിക്കേറ്റ നിലയില്‍ വീട്ടമ്മയെ കാണുന്നത്. പൊലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വീ​ട്ട​മ്മ​യു​ടെ വീ​ടി​നു ര​ണ്ടു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​തി ഏ​താ​നും ദി​വ​സം നി​രീ​ക്ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY: vio­lence against women at night; minor boy arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.