Web Desk

തിരുവനന്തപുരം

July 28, 2021, 10:22 pm

സ്ത്രീകൾക്കെതിരായ അതിക്രമം; ഇരകൾക്ക് നീതി ലഭിക്കാൻ നിയമവും ചട്ടവും ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

Janayugom Online

സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളില്‍ ഇരകൾക്ക് നീതി ലഭിക്കാൻ ആവശ്യമെങ്കിൽ നിലവിലെ നിയമവും ചട്ടവും ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വിചാരണക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കും. മുഖ്യമന്ത്രി ഇക്കാര്യം അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിക്കുകയും തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 

സ്ത്രീധനത്തിനെതിരായ അവബോധം പുതുതലമുറയിൽ സൃഷ്ടിക്കാൻ പാഠപുസ്തകങ്ങളിൽ കൃത്യമായ ഭാഗം ഉൾപ്പെടുത്തും. സ്ത്രീകളുടെ പരാതിയിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന ന‌ടപടി സ്വീകരിക്കും. സ്ത്രീധനം വാങ്ങില്ലെന്നും നൽകില്ലെന്നും സമൂഹം തീരുമാനിക്കണം. ഈ കാര്യത്തിൽ സാമൂഹിക ബോധം ഉയരണം. 

തങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ നിസഹായരാകാതെ ചോദ്യം ചെയ്യാൻ സ്ത്രീകൾ മുന്നിട്ടിറങ്ങണം. വിവാഹ മോചിതരായവരോടുള്ള മനോഭാവം മാറ്റാൻ സമൂഹം തയ്യാറാകണം. സ്ത്രീധനം വാങ്ങാനും കൊടുക്കാനും തയ്യാറാകുന്ന സ്ഥിതിയാണുള്ളതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:Violence against women; Law and order will be strength­ened for vic­tims to get jus­tice: CM
You may also like this video