സവാളയുടെ പേരിൽ അക്രമം; യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു !

Web Desk
Posted on December 26, 2019, 9:27 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് സവാളയുടെ പേരിൽ അക്രമം. ഭക്ഷണത്തോടൊപ്പം സവാള അരിഞ്ഞത് നൽകാത്തതിന് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. വഞ്ചിയൂരിലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാക്കളാണ് അക്രമം നടത്തിയത്.ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾക്ക് ഭക്ഷണത്തിനൊപ്പം സവാള അരിഞ്ഞത് നൽകിയിരുന്നു. തുടർന്ന് യുവാക്കൾ സവാളരണ്ടാമതും ആവശ്യപ്പെട്ടു. എന്നാൽ വില കൂടുതലായതിനാൽ അധികംസവാളനൽകിയില്ല. ഇതിൽ പ്രകോപിതരായ യുവാക്കൾ ഹോട്ടൽ അടിച്ചു തകർക്കുകയായിരുന്നു.

സംഘം ഹോട്ടലിലെ ജീവനക്കാരെ മർദിക്കുകയും അപ്പച്ചട്ടി കൊണ്ട് ജീവനക്കാരുടെ തല അടിച്ചു പൊട്ടിക്കുകയും ചെയ്തു. അക്രമത്തിൽ പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഞ്ചിയൂർ പോലീസിൽ ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്.

you may also like this video