യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ ആയതിന് പിന്നാലെ രാജ്യത്ത് പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടു. പോർട്ട്ലാൻഡിലെ സംഭവവികാസങ്ങളെ കലാപമായി പ്രഖ്യാപിച്ച പൊലീസ് 11 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പടക്കങ്ങളും ചുറ്റികയും തോക്കും പിടിച്ചെടുത്തു.
സംഘർഷം ലഘൂകരിക്കാൻ ഒറിഗൺ ഗവർണർ കേറ്റ് ബ്രൗൺ നാഷനൽ ഗാർഡിനെ വിന്യസിച്ചു. ന്യൂയോർക്ക് നഗരത്തിൽ ബുധനാഴ്ച വൈകിട്ടുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്ത 50 ഓളം പേർ അറസ്റ്റിലായതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഡെൻവറിൽ പൊലീസുമായി ഏറ്റുമുട്ടിയ നാലു പേരെ അറസ്റ്റ് ചെയ്തു.
പ്രതിഷേധക്കാർ ഗതാഗതം തടഞ്ഞതിനെ തുടർന്ന് മിനിയപൊളിസിലും അറസ്റ്റ് നടന്നു. തടസ്സമില്ലാതെ വോട്ടെണ്ണൽ തുടരണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ അറ്റ്ലാന്റ, ഡിട്രോയിറ്റ്, ഓക്ലൻഡ് എന്നിവിടങ്ങളിൽ റാലികൾ നടത്തി. 165-ലധികം സംഘടനകളുടെ കൂട്ടായ്മയായ ‘പ്രൊട്ടക്റ്റ് ദ് റിസൽറ്റ്’ ശനിയാഴ്ച വരെ രാജ്യത്തുടനീളം നൂറിലേറെ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
English summary; Violence in the US; Seventy people arrested, including in New York
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.