ഹണിപ്രീതിന് ജയിലില്‍ വിഐപി പരിഗണന

Web Desk
Posted on November 01, 2017, 2:01 pm

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിന് ഹരിയാനയിലെ അംബാല ജയിലില്‍ വിഐപി പരിഗണന നല്‍കുന്നതായി റിപ്പോര്‍ട്ട്. ജയില്‍ ഭക്ഷണം ഇഷ്ടമില്ലാത്തതിനാല്‍ ഹണിപ്രീതിന് ഭക്ഷണം പാചകം ചെയ്യാനുള്ള അനുമതി നല്‍കിയിരിക്കുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
എന്നാല്‍ ആരോപണങ്ങള്‍ ഹരിയാന ജയില്‍മന്ത്രി കൃഷണ്‍ ലാല്‍ പന്‍വാര്‍ നിഷേധിച്ചു. ഒരു തടവുകാരനും പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നും ഹണിപ്രീതിന് പുറമേ നിന്നുള്ള ഭക്ഷണം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗക്കുറ്റത്തിന് ഗുര്‍മീതിനെ കോടതി ശിക്ഷിച്ചപ്പോള്‍ ഉണ്ടായ ആക്രമണപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഹണിപ്രീതാണെന്ന് ദേരാസച്ചാ അനുയായികള്‍ വെളിപ്പെടുത്തിയിരുന്നു.