കെഎസ്‌ആര്‍ടിസി ബസിന്റെ ഷട്ടറിനുള്ളില്‍ അണലി

Web Desk
Posted on November 30, 2019, 11:09 am

പിറവം: കെഎസ്‌ആര്‍ടിസി ബസിന്റെ ഷട്ടറിനുള്ളില്‍ അണലിയെ കണ്ടെത്തി. ഷട്ടര്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് യാത്രക്കാരന്‍ പാമ്പിനെ കണ്ടത്. വൈക്കം-തിരുനെല്‍വേലി ബസിലാണ് സംഭവം.

യാത്രക്കാരന്‍ ബസിന്റെ ഷട്ടര്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോൾ അണലി പുറത്ത് വരികയായിരുന്നു. അണലിയെ കണ്ടതോടെ ബസിലുണ്ടായിരുന്ന യാത്രാക്കാർ പരിഭ്രാന്തരായി.  കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.