പരസ്പരം ന ഗ്‌ന ഫോട്ടോ വാട്സാപ്പില്‍ അയച്ചു പുന്നാരം പറയുന്നതും സ്വകാര്യമായി ഒത്തു കൂടി ര തിയുടെ രസം നുകരുന്നതുമല്ല പ്രണയം, വൈറലായി ഒരു പ്രണയദിന കുറിപ്പ്

Web Desk
Posted on February 14, 2020, 11:53 am

പ്രണയം എന്നത് വാക്കുകൾ കൊണ്ട് നിർവചിക്കാന്‍ കഴിയാത്ത ഒരു അനുഭൂതിയാണ്. എല്ലാ വികാരങ്ങളും ഉൾക്കൊള്ളുന്ന ഒന്നാണ് പ്രണയം. എന്നാൽ ഇന്നിപ്പോൾ പ്രണയം എന്നത് ലൈം ഗികതയ്ക്ക് വേണ്ടിയോ സമയം പോക്കിന് വേണ്ടിയോയൊക്കെ മാറിയിരിക്കുന്നു. ‘മാംസനിബദ്ധമല്ല അനുരാഗം’ എന്ന ആശയത്തിലൂടെ കുമാരനാശാൻ കാമത്തിനപ്പുറമുള്ള സ്നേഹത്തിന്റെ തലങ്ങളെയാണ് പരിചയപ്പെടുത്തിയത്. പ്രണയം കാമത്തിൽ മാത്രം അധിഷ്ഠിതമെന്ന് വിശ്വസിക്കുന്ന ആളുകൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ കുമാരനാശാന്റെ ദർശനങ്ങളുടെ പ്രസക്തി വർദ്ധിച്ച് വരികയാണ്. ലൈം ഗിക ചോദനകളുടെ വികൃതികള്‍ കൊണ്ട് ത്രില്ലും ലഹരിയും ഉണ്ടാകും പക്ഷെ പ്രണയം ഉണ്ടാകില്ല. അതിന് പരസ്പരം നന്നായി അറിഞ്ഞു കൊണ്ടുള്ള അടുപ്പവും ബന്ധത്തോടുള്ള പ്രതിബദ്ധതയും പങ്കാളിയോടുള്ള ആദരവും കൂടി വേണം. പ്രശസ്ത മനശാസ്ത്രജ്ഞന്‍ സി.ജെ ജോണിന്റെ കുറിപ്പ് വൈറലാകുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ആരുടേയും മനസ്സിനും ശരീരത്തിനും പരിക്ക് ഏല്‍പ്പിക്കാതെയുള്ള അക്രമരഹിത പ്രണയങ്ങള്‍ ഈ വാലന്‍ന്റൈന്‍ ദിനത്തില്‍ ആശംസിക്കുന്നു. പ്രണയം ഇല്ലെങ്കില്‍ ജീവിതം ശൂന്യമെന്നൊരു വിചാരത്തെ വാലന്‍ന്റൈന്‍ ആഘോഷങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരു ലൈന്‍ ഇല്ലെങ്കില്‍ എന്തൊരു ജീവിതമെന്ന ചിന്തയില്‍ സ്‌കൂള്‍ പിള്ളേര്‍ പോലും പ്രണയിക്കാന്‍ ഇറങ്ങുന്നുണ്ട്. ഇത് വ്യാപകവും അംഗീകൃതവുമായതോടെ ഡിസ്പോസിബിള്‍ പ്രണയങ്ങളുടെയും, ടോക്സിക് പ്രേമങ്ങളുടെയും തോത് കൂടി.. തേപ്പും, ബ്രേക്ക് അപ്പും

ഒരു പതിവ് കഥയായി. വാലന്‍ന്റൈന്‍ ഭാവങ്ങളുടെ തുടര്‍ച്ചയായി കത്തിക്കലും കുത്തലും ഭീഷണിയുമൊക്കെ ഉണ്ടാകാന്‍ തുടങ്ങി. ഗിഫ്ട് കൈമാറി പൊന്നേ മുത്തേയെന്നു മന്ത്രിക്കുന്നത് മാത്രമല്ല പ്രണയം. പരസ്പരം ന ഗ്‌ന ഫോട്ടോ വാട്സാപ്പില്‍ അയച്ചു പുന്നാരം പറയുന്നതും പ്രണയമല്ല. എവിടെയെങ്കിലും സ്വകാര്യമായി ഒത്തു കൂടി ര തിയുടെ രസം നുകരുന്നതും പ്രണയമല്ല. ലൈം ഗീക ചോദനകളുടെ ഇത്തരം വികൃതികള്‍ കൊണ്ട് ത്രില്ലും ലഹരിയും ഉണ്ടാകും. പക്ഷേ നല്ല പ്രണയം ഉണ്ടാവില്ല . അതിനു പരസ്പരം നന്നായി അറിഞ്ഞുള്ള അടുപ്പവും സൃഷ്ടിക്കപ്പെടുന്ന ബന്ധത്തിനോടുള്ള പ്രതിബദ്ധതയും, പങ്കാളിയോടുള്ള ആദരവും കൂടി വേണം. ഇങ്ങനെ ഓരോന്ന് എഴുതി ഞങ്ങടെ പ്രണയത്തെ കോമ്ബ്ലിക്കറ്റ് ചെയ്യാന്‍ ശ്രമിക്കരുതെന്ന് ചൊല്ലി കല്ലെറിയുന്ന ചെറുപ്പക്കാരുണ്ടാകും. എറിയട്ടെ.. അവരില്‍ പലരെയും പിന്നീട് മാനസിക തകര്‍ച്ചയില്‍ കാണേണ്ടി വരുമല്ലോ ?അപ്പോള്‍ ആ കല്ല് ഒരു വാലന്‍ന്റൈന്‍ സമ്മാനമായി പൊതിഞ്ഞു കൊടുക്കാം.. റെസ്പോണ്‍സിബിള്‍ ആന്‍ഡ് ഹാപ്പി വാലന്‍ന്റൈന്‍ ഡേ .

you may also like this video;