15 April 2024, Monday

Related news

April 2, 2024
April 1, 2024
March 30, 2024
March 29, 2024
March 18, 2024
February 18, 2024
January 29, 2024
January 13, 2024
January 11, 2024
December 2, 2023

ബീഹാറില്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ പനി പടരുന്നു

Janayugom Webdesk
പട്ന
September 8, 2021 12:25 pm

ബീഹാറിൽ കുട്ടികൾക്കിടയിൽ വൈറൽ പനി വർധിക്കുന്നതിനാൽ ആശുപത്രികളിൽ കുട്ടികളുടെ വിഭാഗത്തിൽ കിടക്കകളുടെ ക്ഷാമം നേരിടുന്നതായി സംസ്ഥാന സർക്കാർ. പട്നയിലുള്ള പ്രധാന ആശുപത്രികളിലെല്ലാം വൈറൽ പനി ബാധിച്ച കുട്ടികളാൽ നിറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

 


ഇതുകൂടു വായിക്കുക: ഡെങ്കിപ്പനി: ചികിത്സാ വീഴ്ച വരുത്തിയ ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു


 

പട്നയിലെ നളന്ദ മെഡിക്കൽ കോളജിൽ കുട്ടികൾക്കായി 84 കിടക്കകളാണുള്ളത്, എന്നാൽ നിലവിൽ 87 കുട്ടികൾ അവിടെ ചികിത്സയിലുള്ളതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കാലാവസ്ഥ മാറുന്ന കാരണം കുട്ടികളില്‍ ജലദോഷം, ചുമ, പനി തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇൻഫ്ലുവൻസയും ന്യുമോണിയയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോ. ബിനോദ് കുമാർ സിങ് പറഞ്ഞു. നിലവില്‍ കുട്ടികള്‍ക്കുള്ള ഓക്സിജൻ സംവിധാനം ആശുപത്രിയില്‍ ഉണ്ടെന്നും എന്നാല്‍ കൂടുതല്‍ കുട്ടികള്‍ വന്നാല്‍ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്നും സിങ് പറഞ്ഞു. കുട്ടികളിലാരിലും ഇതുവരെ കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry: Viral fever is on the rise among chil­dren in Bihar

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.