ഇനിയും രണ്ട് കല്യാണം കൂടി നടത്തണം, പാവം ബാല എത്ര ഫീൽ ചെയ്യുന്നുണ്ടാവും: വൈറലായി അമൃതയുടെ പുതിയ ഫോട്ടോ

Web Desk
Posted on January 05, 2020, 12:46 pm

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികളായിരുന്നു അമൃതയും ബാലയും. ഇരുവരും വേർപിരിഞ്ഞത് ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു. ഐഡിയാ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ കേരളക്കരയാകെ അറിയപ്പെടുന്ന ഗായികയായി മാറിയ അമൃത പാട്ടിലുപരി നിരവധി മേഖലകളിൽ കൈവെച്ചുകഴിഞ്ഞു. അതിനെല്ലാം ജനപിന്തുണയും ഏറെയാണ്. സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ അങ്ങനെ നിരവധിമേഖലകൾ. അമൃതയുടെ ഓരോ പോസ്റ്റുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറ്. ഇപ്പോളും സമാന രീതിയിൽ അമൃത പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചയായിരിക്കുന്നത്.

അച്ഛനും അമ്മയും 32ാം വിവാഹ വാര്‍ഷികത്തിലേക്ക് കടക്കുന്നതിന്റെ ആശംസകളുമായുള്ള പങ്കുവെച്ച ചിത്രമാണ് വൈറലായുന്നത്. കുടുംബസമേതമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് അച്ഛനും അമ്മയ്ക്കും ആശംസ നേര്‍ന്നിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെ വേറിട്ട കമന്‍റുകളുമായി ആരാധകരെത്തിയിട്ടുണ്ട്. രണ്ട് കല്യാണം കൂടി ഇനിയും നടത്താനുണ്ടെന്നും അച്ഛനും അമ്മയ്ക്കും അത് വലിയ കടമ്പയാണെന്നും, പാവം ബാല, എത്ര ഫീല്‍ ചെയ്യുന്നുണ്ടാവും അതേ സാഹചര്യത്തിലൂടെയാണ് താനും കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

അമ‍ൃതയും സഹോദരി അഭിരാമിയും അവതരിപ്പിക്കുന്ന എജി വ്ലോഗിനും മികച്ച പ്രതികരണമാണ് ലഭിക്കാറ്. താരവും ബാലയും വേർപിരിഞ്ഞുവെങ്കിലും ഇപ്പോളും നിരവധിപേർ ഇവർ ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെയ്ക്കുകയും വേർപിരിയേണ്ടതില്ലായിരുന്നു എന്ന് പറയുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ അമ‍ൃത പങ്കുവെച്ച ചിത്രത്തിന് വളരെ വ്യത്യസ്തമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. രണ്ട് കല്യാണം കൂടി ഇനിയും നടത്താനുണ്ടെന്നും അച്ഛനും അമ്മയ്ക്കും അത് വലിയ കടമ്ബയാണെന്നും പാവം ബാല, എത്ര ഫീല്‍ ചെയ്യുന്നുണ്ടാവും അതേ സാഹചര്യത്തിലൂടെയാണ് താനും കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.