മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ കഴിഞ്ഞ വർഷം വൻവിജയം നേടിയ ചിത്രമാണ് ലൂസിഫർ. ലൂസിഫർ വലിയ വിജയമായതിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് സുകുമാരൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. എമ്പുരാനിൽ മോഹൻലാലിനൊപ്പം ആരൊക്കെയാണ് എത്തുന്നതെന്ന് എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കുകയാണ്.
അതേസമയം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് ആരാധകരെ ആവേശം കൊളളിക്കുന്ന ഒരു സൂചന പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി മമ്മൂക്കയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയപ്പോൾ അതിന് താഴെയായി പൃഥി കുറിച്ച കമന്റാണ് ഇപ്പോൾ വലിയ ചർച്ചാ വിഷയമായിരിക്കുന്നത്. മുരളി ഗോപിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെയായി ‘എന്നാൽ പിന്നെ’ എന്ന കമന്റും മൂങ്ങയുടെ സ്മൈലിയുമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നത്.
പിന്നാലെ എമ്പുരാനിൽ മമ്മൂട്ടിയും ഉണ്ടോയെന്ന ചോദ്യങ്ങളുമായി ആരാധകർ എത്തി. അതേസമയം ഇത് എമ്പുരാനെ കുറിച്ചല്ലെന്നും മമ്മൂട്ടിയെ വെച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുളള സൂചനയാണെന്നും ആരാധകരിൽ ചിലർ പറഞ്ഞു. ഏതായാലും പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടിൽ നിന്നുളള ആ വലിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
English summary; viral post comment prithviraj
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.