March 21, 2023 Tuesday

Related news

March 1, 2023
February 27, 2023
February 15, 2023
February 13, 2023
January 25, 2023
December 24, 2022
December 14, 2022
November 25, 2022
November 2, 2022
October 12, 2022

കുള്ളനെന്ന് വിളിച്ച് കൂട്ടുകാരുടെ കളിയാക്കൽ, മനംനൊന്ത് കരയുന്ന കുരുന്നിന്റെ വീഡിയോ പങ്കുവെച്ച അമ്മയ്ക്ക് പറയാനുള്ളത് ഇത്രമാത്രം- വീഡിയോ കാണാം

Janayugom Webdesk
മെല്‍ബണ്‍
February 21, 2020 7:52 pm

ബോഡി ഷെയ്മിങ്ങിന് വിധേയനായ ഒരു കുഞ്ഞിന്റെ സങ്കടം നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കൊണ്ട് ഒരമ്മ ഈ സമൂഹത്തോട് പറയുന്ന ഏറെ അർത്തവത്തായ ചില കാര്യങ്ങളാണ്. കുഞ്ഞുവിദ്യാര്‍ഥിയായ ക്വാഡനാണ് കൂട്ടുകാരില്‍ നിന്നും തനിക്ക് ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച് കരഞ്ഞ് കൊണ്ട് പറയുന്നത്. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച്‌ കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നുതരുമോയെന്നുമാണ് ക്വാഡന്‍ ചോദിച്ചിരിക്കുന്നത്. വീഡിയോ ചിത്രീകരിച്ച ക്വാഡന്റെ അമ്മ മകന്റെ സങ്കടം തങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു.“ഒരു രക്ഷിതാവ് എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടതായി തോന്നുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്ബ്രദായവും പരാജയപ്പെടുന്നു,” അവര്‍ പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടതോടെ വലിയ പിന്തുണയാണ് കുഞ്ഞിന് ലഭിച്ചത്. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെന്നാണ് ക്വാഡന്‍ പറയുന്നത്.

https://www.facebook.com/yarraka/videos/10163099957440693/

ഒന്‍പതുകാരനായ ക്വാഡന്‍ ഉയരം കുറഞ്ഞ അവസ്ഥയുള്ള കുട്ടിയാണ്. . വീഡിയോ വീക്ഷിച്ച നിരവധി പേരാണ് കുഞ്ഞുവിദ്യാര്‍ഥിയെ പിന്തുണച്ചും സനേഹം പങ്കുവെച്ചും രംഗത്തുവന്നത്. ആസ്‌ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള്‍ ക്വാഡന് പിന്തുണ അറിയിക്കുകയും തങ്ങളുടെ മല്‍സരം വീക്ഷിക്കാന്‍ ഔദ്യോഗിക ക്ഷണമയക്കുകയും ചെയ്തിട്ടുണ്ട്. ക്വാഡന്റെ അമ്മ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ 1.80 കോടി പേരാണ് കണ്ടത്.മുതിർന്നവർ വേണം കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കികൊടുക്കാൻ. നാം മറ്റുള്ളവരുടെ കുറവുകളെകുറിച്ച് കളിയാക്കി പറയുന്നത് അവരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് നമ്മൾ ഒരിക്കലെങ്കിലും ചിന്തിക്കണം. കുട്ടികൾക്ക് അത്രത്തോളമൊന്നും ചിന്തിക്കാനുള്ള കഴിവുണ്ടാകില്ല എന്നത് വാസ്തവമാണ്.എന്നാലും മുതിർന്നവർ അവരെ ഇത്തരം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കികൊടുക്കണം.

കുള്ളനാണ് കറുത്തവനാണ് എന്നതത്തിൽ ഒരാളുടെ ശരീരഘടനയെയും മറ്റും കളിയാക്കുന്നത് എത്രമാത്രം മോശമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. കുഞ്ഞു നാളിൽ മനസിലേൽക്കുന്ന മുറിവുകൾ മായാതെ കിടക്കും. അത് കുഞ്ഞുങ്ങൾ വളരുമ്പോൾ അവർക്കൊപ്പം വളരും അവരുടെ ആത്മവിശ്വാസത്തെപ്പോലും നശിപ്പിക്കും. കുഞ്ഞു ക്വാഡന്റെ കണ്ണീർ അത്രമാത്രം ചിന്തിപ്പിക്കുന്ന ഒന്നാണെന്നാണ് പലരും കമന്റിട്ടിരിക്കുന്നത്.

Eng­lish Sum­ma­ry: viral video about body shaming

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.