March 24, 2023 Friday

ബീഹാറിൽ ലോക്ക്ഡൗൺ ലംഘനം, നൂറ് കണക്കിന് ആളുകൾ ചന്തയിൽ തടിച്ചുകൂടി

Janayugom Webdesk
പട്‌ന
April 11, 2020 12:55 pm

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഊര്‍ജ്ജിതമായി തുടരുകയാണ്. രോഗം പകരാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നതാണ് അധികൃതരുടെ ആവര്‍ത്തിച്ചുളള അഭ്യര്‍ത്ഥന. ഇത് കാറ്റില്‍ പറത്തി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ബീഹാറിലെ പട്‌നയില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പട്‌നയിലെ ദിഘ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക പച്ചക്കറി മാര്‍ക്കറ്റിലെ തിരക്കാണ് ഞെട്ടിക്കുന്നത്. നൂറ് കണക്കിന് ആളുകളാണ് പച്ചക്കറി വാങ്ങാന്‍ തടിച്ചുകൂടിയത്. ലോക്ക്ഡൗണ്‍ ആണെന്ന കാര്യം മറന്ന് സാധാരണമട്ടില്‍ ആളുകള്‍ കൂട്ടം കൂടി ചന്തയില്‍ എത്തിയ പ്രതീതിയാണ് ദൃശ്യങ്ങള്‍ പകരുന്നത്. നിലവില്‍ ബീഹാറില്‍ 60 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ ഉളളത്. കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.