പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കൊണ്ട് പൊലീസും അക്രമികളും ചേര്‍ന്ന് നിര്‍ബന്ധിച്ച് ജനഗണമന പാടിപ്പിക്കുന്നതിന്റെയും ആസാദി വിളിക്കാൻ പറയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്.
പരിക്കേറ്റു കിടക്കുന്നവരെ ലാത്തി കൊണ്ട് കുത്തുന്ന പൊലീസിന്റെയും ജനഗണമന പാടിപ്പിക്കുന്നവരുടെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. മര്‍ദനമേറ്റ് അവശരായവരെ വീണ്ടും ലാത്തി കൊണ്ട് കുത്തുന്നതും വീഡിയോയില്‍ കാണാം. അതെ സമയം വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം ആറായി. സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
Cops and locals taking pictures, asking those injured to sing Vande Mataram, abusing them. Hum log kitna gir gaye hain. Zameer mar gaya hai hamara pic.twitter.com/DsMD1zd3fk
— Rana Ayyub (@RanaAyyub) February 25, 2020
English summary:viral video from delhi protest
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.