ഇങ്ങനയും പ്രാർത്ഥിക്കാം! സ്കൂൾ അസംബ്ലിക്കിടെ കോലുമിഠായി വായിലിട്ട് ഒരുഗ്രൻ പ്രാർത്ഥന- വീഡിയോ കാണം

Web Desk
Posted on January 25, 2020, 7:10 pm

കുരുന്നുകളുടെടെ പ്രാർത്ഥന എളുപ്പം ദൈവം കേൾക്കുമെന്നാണല്ലോ… ഇവിടെ സ്കൂൾ അസംബ്ലിയിൽ വളരെ വ്യത്യസ്തമായ രീതിയിൽ പ്രാർത്ഥന ചൊല്ലി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഒരു ബാലൻ. പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ ചെയ്ത എല്ലാ കള്ളത്തരങ്ങളും കുസൃതികളും ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ. കോലുമിഠായി കഴിക്കുകയും ഒപ്പം ഉച്ചത്തില്‍ പ്രാര്‍ഥന ചൊല്ലുകയും ചെയ്യുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ആരിലും ചിരിയുണര്‍ത്തുന്നതാണ് ഈ ദൃശ്യങ്ങൾ. ആര്‍ക്കും എളുപ്പത്തില്‍ ബന്ധം തോന്നാവുന്ന ഒന്ന് എന്ന കുറിപ്പോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ അശ്വനിഷ് ശരണ്‍ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ ട്വിറ്ററില്‍ തരംഗമായി. കുട്ടികളുടെ നിഷ്‌കളങ്കതയുടെ പ്രതീകമാണ് ഇത്തരം പെരുമാറ്റങ്ങളെന്നുതുടങ്ങി, സ്വന്തം സ്‌കൂള്‍ കാലഘട്ടത്തെ വികൃതികള്‍ വരെ പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

Eng­lish Sum­ma­ry: A boy who goes viral on social media and prays in the school assem­bly