കൊച്ചി: കഴിഞ്ഞ ദിവസം വീട്ടുവളപ്പിലെ കിണറ്റിൽ വീണ പെരുമ്പാമ്പിനെ പേരമംഗലം ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ ശ്രീകുട്ടൻ പിടികൂടിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി പാമ്പു പിടുത്ത വിദഗ്ധൻ വാവാസുരേഷ് രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ 20 കിലേ ഭാരമുള്ള പെരുമ്പാമ്പിനെ കൊച്ചിയിലെ വീട്ടമ്മ പിടികൂടുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിദ്യ രാജു എന്ന വീട്ടമ്മയാണ് 20 കിലോ ഗ്രാം ഭാരമുള്ള പെരുമ്പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കിയത്.
you may also like this video
തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ നൽകിയ ചാക്കിൽ പാമ്പിന്റെ വാൽ ആദ്യം താഴ്ത്തി. പിന്നീട് പതുക്കെ പാമ്പിന്റെ തല ചാക്കിനുള്ളിൽ കയറ്റുകയും പെട്ടെന്ന് ചാക്ക് വരിഞ്ഞ് കെട്ടുകയുമായിരുന്നു. വിദ്യ ഒറ്റയ്ക്കാണ് പാമ്പിനെ ചാക്കിലേക്ക് കയറ്റിയത്. ഹരീന്ദർ എസ് സിഖ എന്ന നേവി ഉദ്യോഗസ്ഥനാണ് പെരുമ്പാമ്പിനെ പിടികൂടുന്ന വിദ്യയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. വീഡിയോ കണ്ട എല്ലാവരും വിദ്യയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ്. മുതിർന്ന നേവി ഉദ്യോഗസ്ഥന്റെ ഭാര്യയായ വിദ്യ ബിഹാർ സ്വദേശിയാണ്. എന്നാൽ പാമ്പിനെ പിടികൂടിയതിൽ വാവാസുരേഷിന്റെ പ്രതികരണമെന്തെന്നാണ് ഇത് സോഷ്യൽ മീഡിയയിൽ കണ്ട പലർക്കും ചോദിക്കാനുളളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.