കൈവിട്ട കളിയാണ്; അമ്പരന്ന് സോഷ്യൽ മീഡിയ

Web Desk
Posted on September 13, 2020, 6:08 pm

നമുക്കെല്ലാർക്കും വെറൈറ്റി ഫോട്ടോ എടുക്കണം എന്ന ആഗ്രഹം ഉണ്ടാവാറുണ്ട്. ഫോട്ടോഷോപ്പുകൾ ഒഴിവാക്കി എങ്ങനെ കളറാക്കാം എന്നാണ് ഫോട്ടോ​ഗ്രാഫർമാരുടെ ചിന്ത. 1900 അടി ഉയരത്തിൽ‘കൈവിട്ട’വെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

അശ്ചര്യത്തോടൊപ്പം രോഷവും നിറയുകയാണ് ഈ ഫോട്ടോഷൂട്ടിലൂടെ. അമേരിക്കയിലെ ആർക്കാൻസസിലുള്ള മൗണ്ടൻ ഹോം സ്വദേശികളായ റയാൻ മേയേഴ്സ്, സ്കൈ എന്നിവരുടെ വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായത്. വിവാഹവസ്ത്രം ധരിച്ച് സുന്ദരിയായി, വരന്റെ അടുത്ത് പാറയുടെ തുമ്പത്ത് നിൽക്കുന്നത് കണ്ടപ്പോൾ തന്നെ കാഴ്ചക്കാരന്റെ നെഞ്ചിടിപ്പ് കൂടി, വരന്റെ കൈവിട്ട് പിന്നിലേക്ക് ആഞ്ഞു നിൽക്കുകയാണ് വധു.

1900 അടി ഉയരത്തിലുള്ള മലമുകളിലെ വിറ്റാക്കർ പോയിന്റ് എന്നറിയപ്പെടുന്ന കൂറ്റൻ പാറയുടെ മുകളിലായിരുന്നു ഫോട്ടോഷൂട്ട്.

എന്നാൽ എല്ലാവിധത്തിലുള്ള എന്നാൽ എല്ലാവിധ സുരക്ഷാസൗകര്യങ്ങളും ഒരുക്കിയായിരുന്നു ഈ ഫോട്ടോഷൂട്ട് എന്നാണ് പിന്നണിയിലുള്ളവരുടെ മറുപടി.

Eng­lish sum­ma­ry; viral wed­ding pho­to in social media

You may also like this video;