Web Desk

മുംബൈ

January 29, 2020, 11:10 am

ഐപിഎൽ: ധോണിയും കോലിയും രോഹിതും ഒരേ ടീമിൽ !

Janayugom Online

ഐപിഎൽ 13-ാം സീസൺ മാര്‍ച്ച് 29ന് തുടക്കമാകും. ഡല്‍ഹിയില്‍ വച്ചു നടന്ന് ഐപിഎല്‍ ഭരണ സമിതി യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. മെയ് 24ന് മുംബൈയിലാണ് ഫൈനല്‍. ഈ സീസണിലും എട്ടു മണിക്ക് തന്നെയായിരിക്കും മത്സരങ്ങള്‍ തുടങ്ങുക. അഞ്ച് മത്സരങ്ങള്‍ മാത്രമായിരിക്കും വൈകിട്ട് നാലു മണിക്ക് തുടങ്ങുക.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ശേഖരിക്കാനായി ഐപിഎല്ലിന് മൂന്നു ദിവസം മുമ്പ് ലോകോത്തര താരങ്ങളെ ഉള്‍പ്പെടുത്തി ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് മത്സരം നടത്തുമെന്ന് ഗാംഗുലി പറഞ്ഞു. ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് ഗെയിമിൽ വിരാട് കോലി, രോഹിത് ശർമ, എംഎസ് ധോണി എന്നിവർ ഒരു ടീമിൽ കളിച്ചേക്കും. നാലു വീതം ഫ്രാഞ്ചൈസികളിലെ താരങ്ങളായിരിക്കും ഐ­­­­പിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിമില്‍ രണ്ടു ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടുകയെന്നു ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.നോര്‍ത്ത്, ഈസ്റ്റ് മേഖലകളില്‍ നിന്നുള്ള ടീമുകളും സൗത്ത്, വെസ്റ്റ് മേഖലയില്‍ നിന്നുള്ള ടീമുകളും തമ്മിലായിരിക്കും ഓള്‍ സ്റ്റാര്‍ ഗെയിമെന്നാണ് സൂചന.

ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് ടീമിൽ ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ സൂപ്പര്‍ താരങ്ങളായ എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഒരുമിച്ച് ഒരേ ടീമില്‍ കളിക്കുന്നത് ഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിമില്‍ കാണാം. മൂന്നു പേരെക്കൂടാതെ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറും ഇതേ ടീമില്‍ തന്നെ കളിച്ചേക്കും. ധോണി, കോലി, രോഹിത് എന്നിവര്‍ ഇ­ന്ത്യക്കു വേണ്ടി ഏറെ മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഐ­പിഎല്ലില്‍ ഇതുവരെ ഒരേ ഫ്രാഞ്ചെസിയുടെ ഭാഗമായിട്ടില്ല.

ആരാധകരുടെ ഈ കാത്തിരിപ്പാണ് അവസാനിക്കാ­ന്‍ പോവുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഐപിഎ­ല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ എന്നിവരുടേതാണ് ഐപിഎല്ലിന് മു­ന്നോ­­ടിയായി ഓള്‍ സ്റ്റാര്‍സ് മ­ത്സരം നടത്താനുള്ള ആശയം. ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മൂന്ന് ദിവസം മുമ്പായിരിക്കും ഓള്‍ സ്റ്റാര്‍സ് പോരാട്ടം. വേദി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

YOU MAY ALSO LIKE THIS VIDEO