August 14, 2022 Sunday

Related news

May 21, 2022
March 4, 2022
March 4, 2022
January 15, 2022
December 14, 2021
November 10, 2021
September 2, 2021
February 27, 2021
December 28, 2020
December 24, 2020

കിങ് കോലി: തുടർച്ചയായ നാലാം വർഷവും ഏറ്റവും കൂടുതൽ റൺസ്

Janayugom Webdesk
December 23, 2019 8:56 pm

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായ നാലാം വർഷവും ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ അർധസെഞ്ചുറിയോടെയാണ് രോഹിത് ശർമ്മയെ പിന്നിലാക്കി വിരാട് കോലി 2019 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനായി മാറിയത്.

ഈ വർഷം മൂന്ന് ഫോർമാറ്റിൽ നിന്നുമായി 2442 റൺസ് രോഹിത് ശർമ്മ നേടിയപ്പോൾ 2455 റൺസ് മൂന്ന് ഫോർമാറ്റിൽ നിന്നുമായി വിരാട് കോലിയുടെ ബാറ്റിൽ നിന്നും പിറന്നു. 2082 റൺസ് നേടിയ ബാബർ അസം, 1820 റൺസ് നേടിയ റോസ് ടെയ്ലർ, 1790 റൺസ് നേടിയ ജോ റൂട്ട് എന്നിവരാണ് ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ കോലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാർ. ഈ നേട്ടത്തിൽ പുറകിലായെങ്കിലും ലോകകപ്പിൽ നേടിയ അഞ്ച് സെഞ്ചുറിയടക്കം 10 സെഞ്ചുറി നേടിയ രോഹിത് ശർമ്മ ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി.

1490 റൺസ് ഈ വർഷം ഏകദിനത്തിൽ അടിച്ചുകൂട്ടിയപ്പോൾ 1377 റൺസ് നേടി രണ്ടാം സ്ഥാനത്തെത്താനെ വിരാട് കോലിക്ക് സാധിച്ചുള്ളൂ. ഇതോടൊപ്പം ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനായും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മാറി. സൗത്താഫ്രിക്കന്‍ ഇതിഹാസം ജാക്വസ് കാലിസിനെ പിന്നിലാക്കിയാണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ കോലി ഏഴാം സ്ഥാനത്തെത്തിയത്. മത്സരത്തില്‍ 81 പന്തില്‍ 85 റണ്‍സ് നേടിയ കോലി ഏകദിന ക്രിക്കറ്റില്‍ ഇതുവരെ 242 മത്സരത്തില്‍ നിന്നും 59.84 ശരാശരിയില്‍ 11609 റണ്‍സ് നേടിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റില്‍ 328 മത്സരങ്ങളില്‍ നിന്നും 44.36 ശരാശരിയിലാണ് കാലിസ് 11579 റണ്‍സ് നേടിയത്. ലിസ്റ്റ് എയില്‍ 13000 റണ്‍സെന്ന നേട്ടവും കോലിക്ക് കൈവന്നു. ഇന്‍സമാം ഉള്‍ ഹഖ് (11739), മഹേള ജയവര്‍ധനെ (12650), സനത് ജയസൂര്യ (13430), റിക്കി പോണ്ടിങ് (13704), കുമാര്‍ സംഗക്കാര (14234), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (18326) എന്നിവരാണ് ഇപ്പോള്‍ കോലിക്ക് മുന്നിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.