സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യൻ നായകന് വിരാട് കോലിക്ക് മറ്റൊരു സെഞ്ചുറി നേട്ടം കൂടി. ഇൻസ്റ്റഗ്രാമിൽ 100 മില്ല്യൺ ഫോളോവേഴ്സ് തികയ്ക്കുന്ന ആദ്യ ഏഷ്യന്‍ താരമെന്ന് റെക്കോര്‍ഡ് ഇനി കോലിക്ക് സ്വന്തം. 60.8 മില്ല്യൺ ഫോളോവേഴ്സുള്ള പ്രിയങ്ക ചോപ്രയും 58 മില്ല്യൺ ഫോളോവേഴ്സുള്ള ശ്രദ്ധ കപൂറുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 100 മില്ല്യൺ ക്ലബിലെത്തുന്ന ആദ്യ ക്രിക്കറ്റർ എന്ന റെക്കോർഡും കോലിക്ക് തന്നെയാണ്.
ഇൻസ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്സുള്ള അത്ലറ്റുകളിൽ കോലി നാലാമതാണ്. 265 മില്ല്യൺ ഫോളോവേഴ്സുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് പട്ടികയിൽ ഒന്നാമത്. 186 മില്ല്യൺ ഫോളോവേഴ്സുമായി ബാഴ്സലോണ നായകൻ ലയണൽ മെസി രണ്ടാം സ്ഥാനത്തുണ്ട്. 147 മില്ല്യൺ ഫോളോവേഴ്സുള്ള ബ്രസീൽ താരം നെയ്മറാണ് മൂന്നാമത്.
സമൂഹിക മാധ്യമങ്ങളില്‍ സജജീവമായ കോലിക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സജ്ജീവമാണ്. കോലിക്ക് ട്വിറ്ററില്‍ 40.8 മില്ല്യണ്‍ ഫോളോവേഴ്സും ഫേസ്ബുക്കില്‍ 36 മില്ല്യണ്‍ ഫോളോവേഴ്സും ഉണ്ട്.
അമ്പതില്‍ നിന്ന് നൂറ് മില്ല്യണ്‍ ഫോളോവേഴ്സ് എന്ന നേട്ടം കോലി കെെവരിക്കാന്‍ കോലിക്ക് വേണ്ടി വന്നത് ഒരു വര്‍ഷം മാത്രമാണ്. 2020 ഫെബ്രുവരിയില്‍ ഇൻസ്റ്റാഗ്രാമില്‍ 50 മില്ല്യണ്‍ ഫോളോവേഴ്സ് കടക്കുന്ന ആദ്യ ഇന്ത്യക്കാരെന്ന റെക്കോര്‍ഡ് കോലി സ്വന്തം പേരില്‍ കുറിച്ചിരുന്നു.
English summary: Virat Kohli crossed 100 million followers on Instagram
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.