Friday
19 Apr 2019

കോലിക്ക് വീണ്ടും റെക്കോര്‍ഡ്; ഇന്ത്യ പൊരുതുന്നു

By: Web Desk | Saturday 27 October 2018 8:49 PM IST


പൂനെ:

നേട്ടങ്ങളുടെ പെരുമഴ പെയ്യിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ കരിയറിലെ മുപ്പത്തിയെട്ടാം സെഞ്ച്വറി നേടിയാണ് നേട്ടം കൊയ്തിരിക്കുന്നത്. ഇതോടെ, ഏകദിനത്തില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന പത്താമത്തെ താരമായി കോലി. ഇന്ത്യയില്‍ ആദ്യത്തെയും.

110 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സുമാണ് കോലിയുടെ ഏകദിനത്തിലെ 38ാം സെഞ്ച്വറിയിലേക്ക് എത്തിയത്. ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തിലും (140) വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തിലും (*157) കോലി സെഞ്ച്വറി നേടിയിരുന്നു.