Thursday
22 Aug 2019

കോലി തന്നെ ഒന്നാമന്‍

By: Web Desk | Wednesday 24 July 2019 9:57 AM IST


ദുബായ്: ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോലി. 922 പോയിന്റുള്ള കോലിക്ക് പിന്നിലായി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് രണ്ടാമത്. മറ്റൊരു ഇന്ത്യന്‍ താരം പൂജാര മൂന്നാം റാങ്കിലാണ്. പൂജാരയ്ക്ക് 881 പോയിന്റുകളാണുളളത്.

ടീം റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ സ്ഥാനത്ത് തന്നെ തുടരുന്നു. ന്യൂസിലന്‍ഡാണ് രണ്ടാമത്. ദക്ഷിണാഫ്രിക്ക മൂന്നും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളുലുമുണ്ട്.
ബോളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടംനേടി. ജഡേജയും അശ്വിനും ആറും പത്തും സ്ഥാനങ്ങളിലാണ്. ഒന്നാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ്. ജെയിംസ് ആന്‍ഡേഴ്‌സന്‍, കഗിസോ റബാദ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ മൂന്നാം സ്ഥാനത്തുണ്ട്. വിന്‍ഡീസിന്റെ ഹോള്‍ഡറും, ബംഗ്ലാദേശ് താരം ഷാക്കീബുമാണ് ജഡേജയുടെ മുന്നിലുള്ളത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ് നാലാംസ്ഥാനത്തുണ്ട്.

You May Also Like This:

Related News