ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മല്‍സരം ഇന്ന് ഓക്ക്ലാന്‍ഡില്‍ നടക്കാനിരിക്കെ റെക്കോര്‍ഡിന് അരികിലാണ് നായകന് വിരാട് കോലി. മുന്‍ നായകന് എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് കോലി തകർക്കാനിരിക്കുന്നത്. ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോലി തന്റെ റെക്കോർഡുകളുടെ കൂട്ടത്തിൽ ചേർക്കാൻ തയ്യാറെടുക്കുന്നത്. നിലവില്‍ ഈ റെക്കോര്‍ഡ് ധോണിക്കു സ്വന്തമാണ്. 1,112 റണ്‍സാണ് ധോണി ഇതുവരെ നേടിയത്. ഈ റെക്കോര്‍ഡ് തിരുത്താന്‍ കോലിക്കു 81 റണ്‍സ് കൂടിമതി. നിലവില്‍ ക്യാപ്റ്റനെന്ന നിലയില്‍ 1032 റണ്‍സാണ് കോലിയുടെ സമ്പാദ്യം. വെറും 32 ഇന്നിങ്സുകളിൽ നിന്നാണ് കോലി ഈ റൺസ് പടുത്തുയർത്തിയതെങ്കിൽ ധോണിക്കു 62 ഇന്നിങ്സുകള്‍ വേണ്ടി വന്നു.
ടി20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ നായകന് ഡുപ്ലെസിയുടെ പേരിലാണ്. വെറും 40 ഇന്നിങ്സുകളില്‍ നിന്നും ഡുപ്ലെസി വാരിക്കൂട്ടിയത് 1273 റണ്‍സാണ്. ധോണിയാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. 39 ഇന്നിങ്സുകളില്‍ 1083 റണ്‍സോടെ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് മൂന്നാമതുണ്ട്. കോലി നാലാമതാണ്. ഡുപ്ലെസിയുടെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്കു വേണ്ടത് 242 റണ്‍സാണ്.ശ്രീലങ്കയ്ക്കെതിരെ നാട്ടില്‍ ഈ മാസം നടന്ന ടി20 പരമ്പരയില്‍ കോലി പുതിയൊരു റെക്കോര്‍ഡിട്ടിരുന്നു. ടി20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ നായകെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്.
ധോണിക്കു ശേഷം ടി20യില്‍ 1000 റണ്‍സെടുത്ത ആദ്യ ഇന്ത്യന്‍ നായകനായും കോലി മാറിയിരുന്നു. അതിനിടയ്ക്ക് കോലിയെ പ്രശംസിച്ചു ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് രംഗത്ത് വന്നു.അദ്ദേഹത്തിനു ക്രിക്കറ്റിൽ ഇനിയും ഒരുപാട് റെക്കോർഡുകൾ തകർക്കൻ കഴിയുമെന്നു പ്രശംസിച്ചുു. വിരാട് കോലി മികച്ച ബാറ്റ്സ്മാൻ ആണെന്നും താരത്തിന്റെ ബാറ്റിംഗ് റെക്കോർഡുകൾ അത് കാണിച്ചു തരുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO