24 April 2024, Wednesday

Related news

March 18, 2024
November 15, 2023
June 20, 2023
June 3, 2023
February 28, 2023
February 22, 2023
November 15, 2022
November 8, 2022
September 21, 2022
September 14, 2022

ഇംഗ്ലീഷ് മണ്ണിലെ റെക്കോഡില്‍ കപില്‍ദേവിനൊപ്പം കോലിയും

Janayugom Webdesk
ലണ്ടന്‍
September 7, 2021 9:28 pm

ഓവലില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തില്‍ വിജയിക്കുന്നത്. ഇതോടൊപ്പം മറ്റൊരു റെക്കോഡ് കൂടി കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടില്‍ ഒരേ പരമ്പരയിൽ രണ്ട് ടെസ്റ്റ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നായകനെന്ന നേട്ടം വിരാട് കോലി സ്വന്തമാക്കി. ഇതിന് മുമ്പ് കപില്‍ ദേവ് മാത്രമാണ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരം. 

1986ല്‍ കപിലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീം 2–0ത്തിന് പരമ്പര വിജയം സ്വന്തമാക്കിയിരുന്നു. 1986നുശേഷം ഇംഗ്ലണ്ടില്‍ ഒന്നിലധികം ടെസ്റ്റുകളില്‍ ജയിക്കുകയെന്ന റെക്കോഡും ഈ ജയത്തോടെ ഇന്ത്യ സ്വന്തമാക്കി. നേരത്തെ, 50 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യ ഓവലില്‍ ജയിച്ചുകയറിയത്. 1971ല്‍ അജിത് വഡേക്കറുടെ നേൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീമാണ് ഇതിന് മുമ്പ് അവസാനമായി ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് ജയിച്ചത്.

ENGLISH SUMMARY:Virat Kohlis new record
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.