19 July 2025, Saturday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 13, 2025
April 11, 2025
April 11, 2025
April 10, 2025
April 8, 2025
April 8, 2025
March 21, 2025
May 29, 2024
April 14, 2024

വെർച്വൽ അറസ്റ്റ് തട്ടിപ്പ്: 8.8 ലക്ഷം രൂപനഷ്ടമായി

Janayugom Webdesk
എലത്തൂർ
April 11, 2025 11:05 am

വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വെസ്റ്റ്ഹിൽ അത്താണിക്കൽ സ്വദേശിയായ വയോധികനിൽ നിന്ന് 8,80,000 രൂപ തട്ടി അജ്ഞാതസംഘം. അത്താണിക്കൽ വിഭൂതിയിൽ ചാപ്പുണ്ണി നമ്പ്യാരുടെ പണമാണ് നഷ്ടമായത്. മുംബൈയിൽ ജലസേചന വകുപ്പിൽ ജോലിചെയ്തിരുന്ന കാലയളവിൽ മനുഷ്യക്കടത്തുകേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതുവഴി അനധികൃത സമ്പാദ്യം നേടിയിട്ടുണ്ടെന്നും പറഞ്ഞ് മുംബൈ സൈബർ ക്രൈം ഡെപ്യൂട്ടി കമ്മിഷണർ എന്ന പേരിൽ ഒരാൾ ഫോണിൽവിളിക്കുകയായിരുന്നു. വീഡിയോ കോളിൽ പൊലീസ് വേഷധാരിയായി വന്ന് കേസ് തീർപ്പാക്കുന്നതിന് ബാങ്ക് രേഖകൾ ആവശ്യപ്പെട്ടു. 

അക്കൗണ്ടിലുള്ള തുക തത്കാലം കൈമാറണമെന്നും പരിശോധിച്ചശേഷം തിരികെ കൈമാറുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ജനുവരി 19 മുതൽ 21 വരെയുള്ള കാലയളവിലാണ് സംഭവം. രണ്ട് ബാങ്കുകളുടെ ശാഖകൾ വഴി 4,00,000, 4, 80,000 എന്നീ തുകകളാണ് ഇദ്ദേഹം കൈമാറിയത് പണം തിരിച്ചുകിട്ടുമെന്ന് കരുതി തട്ടിപ്പിനിരയായ കാര്യം ആദ്യം പറഞ്ഞില്ല. ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഏപ്രിൽ ഒമ്പതിനാണ് എലത്തൂർ സ്റ്റേഷനിൽ പരാതി നൽകിയത്. തെലങ്കാനയിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

Kerala State - Students Savings Scheme

TOP NEWS

July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.