കോവിഡ് രോഗത്തിന് കാരണമായ വൈറസ് ദീർഘകാലത്തേക്ക് നമ്മുടെ ഗ്രഹത്തിലുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന. ഭൂരിഭാഗം രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തിൽ മാത്രം എത്തി നിൽക്കുന്ന സാഹചര്യത്തിലാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. ആഫ്രിക്കയിലും അമേരിക്കൻ രാജ്യങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കോവിഡ് വ്യാപനത്തോത് ചിലയിടങ്ങളിൽ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാൽ, ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ സ്ഥിതി നിയന്ത്രണാതീതമാകാൻ സാധ്യത കൂടുതലാണെന്നും ലോകാരോഗ്യ സംഘടന മേധാവി മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളിൽ അത് വീണ്ടും തിരിച്ചു വരവ് നടത്തി. ജനുവരി 30 ന് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് പദ്ധതികളാവിഷ്കരിക്കാനും പ്രതിരോധിക്കാനുമുള്ള സമയം ലോകരാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന നൽകിയിരുനെന്നും ടെഡ്രോസ് പറഞ്ഞു.
ENGLISH SUMMARY: Virus will be with us for a long time’, WHO chief warns
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.