വിസ ചട്ട നിബന്ധന: ഹൈക്കോടതി കേന്ദ്രനിലപാട് തേടി

Web Desk

കൊച്ചി:

Posted on June 25, 2020, 10:51 pm

വിസ ചട്ടങ്ങളിൽ ഏർപ്പെടുത്തിയ നിബന്ധനകൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. ഒരാഴ്ചക്കകം വിശദീകരണം നൽകണം. വിദേശ രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ ഇന്ത്യൻ പൗരൻമാർക്ക് ആ രാജ്യത്ത് കുറഞ്ഞത് മൂന്നു മാസത്തെ താമസാനുമതിയും ജോലി, പരീശീലനം, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പോകുന്നവർക്ക് ഒരു മാസത്തെ താമസാനുമതിയും നിർബന്ധമാക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ചാണ് ഹർജി.

കോഴിക്കോട് സ്വദേശി ഫസലു റഹ്‌മാൻ, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് ഹലീം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ജൂൺ ഒന്നിനാണ് കേന്ദ്ര സർക്കാർവിസാ ചട്ടങ്ങളിൽ നിബന്ധന ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

ENGLISH SUMMARY: Visa Rule: High Court Seek­ing cen­tral posi­tion

YOU MAY ALSO LIKE THIS VIDEO