October 2, 2022 Sunday

Related news

July 10, 2022
April 15, 2022
April 15, 2022
April 15, 2022
April 6, 2022
April 5, 2022
February 27, 2022
October 23, 2021
October 1, 2021
April 14, 2021

മലയാളികൾക്ക് വിഷു ആശംസയുമായി പ്രഭാസ്; രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

Janayugom Webdesk
തിരുവനന്തപുരം 
April 13, 2021 6:55 pm

മലയാളികൾക്ക് വിഷുദിനാശംസയുമായി തെലുങ്ക് താരം പ്രഭാസും രാധേശ്യാം ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും. ഉടൻ പ്രദർശനത്തിനെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിൻ്റ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് താരം ആശംസകൾ നേർന്നത്. മെനി ഫെസ്റ്റിവൽസ് വൺ ലൗവ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. തവിട്ടു നിറത്തിലുള്ള ബനിയൻ ധരിച്ച് ആരെയോ നോക്കി ചിരിക്കുന്ന പ്രഭാസിൻ്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം താരം റൊമാൻ്റിക് വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിന് ഉണ്ട്. റോമിൻ്റെ പശ്ചാത്തലത്തിലും രാജ്യത്തിൻ്റെ ഭാഷാ വൈവിധ്യത്തിലും അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ ആരാധകരെ ആവേശത്തിലാക്കി. ബോളിവുഡ് താരം പൂജ ഹെഡ്ഗെയാണ് നായിക. യു വി ക്രിയേഷൻ്റെ ബാനറിൽ വംസി, പ്രമോദ് എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ കൃഷ്ണ കുമാറാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.