
സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിക്കുന്ന ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ സമ്മേളനം ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനം കേരളം കൈവരിച്ച നേട്ടങ്ങളുടെ വിലയിരുത്തലുകൾ, ആവശ്യമായ മാറ്റങ്ങളെ സംബന്ധിച്ച നിർദേശങ്ങൾ, സ്വീകരിക്കാൻ കഴിയുന്ന ആഗോള മാതൃകകളുടെ അവതരണങ്ങൾ, സംവാദങ്ങൾ, പുത്തനാശയങ്ങളുടെ പങ്കുവയ്ക്കല്‍ എന്നിവയുടെ വേദിയായി.
സംസ്ഥാനം രൂപംകൊണ്ട് 75 വർഷം തികയുന്ന 2031ൽ കേരളം എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള ആശയം രൂപീകരിക്കാനായി സംഘടിപ്പിച്ച അന്താരാഷ്‌ട്ര കോൺഫറൻസിന്റെ ആദ്യദിനം ചർച്ചകളാൽ സമ്പന്നമായിരുന്നു. ഇന്ന് ഒമ്പത് വേദികളിലായി 18 വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഇന്ന് രാവിലെ 10ന് സമാപന സമ്മേളനവും ‘മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ’ വിഷയത്തിൽ സെമിനാറും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫറൂഖ് അബ്‌ദുള്ള, ജസ്റ്റിസ് എ പി ഷാ, സയീദ് അഖ്‌തർ മിർസ, പ്രകാശ് കാരാട്ട്, എൻ റാം എന്നിവർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.