June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് തിരിച്ചടി, വിസിറ്റ് വിസയിൽ ഇനി ‘ജോലി ഒപ്പിക്കാൻ’ പാടുപെടും

By Janayugom Webdesk
February 1, 2020

പഠിത്തം കഴിഞ്ഞ് കുറച്ചു കാലം നാട്ടിൽ ചുറ്റി കറങ്ങി വീട്ടുകാരുടെയും നാട്ടുകാരുടെയും ജോലി ആയില്ലേ? ഇങ്ങനെയൊക്കെ നടന്നാൽ മതിയോ എന്ന നിരന്തര ചോദ്യത്തിൽ തളർന്ന് എന്നാൽ കടല് കടക്കാം എന്ന് ചിന്തിക്കുന്നവരാണ് നമുക്ക് ചുറ്റിലും ഉള്ളവരിൽ ഏറെയും. ജോലി അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റിങ് വിസയിൽ കടല് കടക്കാൻ ഒരുങ്ങുകയും ചെയ്യും. ചിലർ വിസിറ്റിങ് വിസയിൽ പോയി മോശമില്ലാത്ത ജോലിയിൽ കയറുകയും, ചിലർ തിരിച്ചു വരുന്നതും നമ്മൾ കാണുന്ന കാഴ്ച്ചയിൽ ഒന്ന് തന്നെയാണ്. എന്നാൽ ഇനി മുതൽ വിസിറ്റിങ് വിസയിൽ വിദേശത്തു പോകണമെങ്കിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. വിദേശ തൊഴിലാളികളെ ടൂറിസ്റ്റ് വീസയിൽ കൊണ്ടുവരരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീസ നിയമം ഉദാരമാക്കിയതു ചില കമ്പനികൾ ദുരുപയോഗം ചെയ്യുന്നതു കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ടൂറിസ്റ്റ് വീസ കാലാവധി 3 മാസമാക്കിയതോടെയാണ് ഈ പ്രവണത കൂടിയത്. ചില കമ്പനികൾ വിനോദ സഞ്ചാര മേഖലകളിലെ സ്ഥാപനങ്ങളിൽ നിന്നു ടൂറിസ്റ്റ് വീസ തരപ്പെടുത്തിയാണു തൊഴിലാളികളെ കൊണ്ടുവന്നത്. തൊഴിൽ വീസയിൽ കൊണ്ടുവരുമ്പോഴുള്ള വീസ ചെലവുകളിൽ നിന്നു രക്ഷപ്പെടാനാണിത്. 5 വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ നൽകാൻ കഴിഞ്ഞമാസം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

ഇത്തരത്തിലൊരു മുന്നറിയിപ്പ് അധികൃതർ നൽകുന്നതോടെ ഇതോടെ ഇനി തൊഴിൽ വീസ നിർബന്ധമാകും. യുഎഇ നിയമപ്രകാരം കമ്പനികൾ തൊഴിൽ വീസയിലാണ് തൊഴിലാളികളെ കൊണ്ടുവരേണ്ടത്. സന്ദർശക, ടൂറിസ്റ്റ് വീസയിൽ തൊഴിലാളികളെ എത്തിച്ച് സ്ഥാപനങ്ങളിൽ നിയമനം നൽകുന്നത് കടുത്ത നിയമലംഘനമാണ്. തൊഴിൽ വീസയിൽ ഒരാളെ നിയമിക്കണമെങ്കിൽ വൈദ്യ പരിശോധന, തിരിച്ചറിയൽ കാർഡ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയവ ആവശ്യമാണ്. ഇതിന്റെ ചെലവുകൾ കമ്പനിയാണു വഹിക്കേണ്ടത്. എന്നാൽ ഹ്രസ്വകാല ടൂറിസ്റ്റ് വീസ ലഭിക്കാൻ 1,200–1,400 ദിർഹം നൽകിയാൽ മതി. ഈ വീസയിൽ എത്തുന്ന ഒരാൾക്ക് നിയമനം നൽകുന്നത് സാമൂഹിക, ആരോഗ്യ, സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് നിയമ വിദഗ്ധൻ ചൂണ്ടിക്കാട്ടി.

കൂടാതെ ഒരാളെ തൊഴിൽ വീസയിൽ നിയമനം നടത്തുമ്പോൾ ആ വ്യക്തിയുടെ വിശദാംശങ്ങൾ ലഭിക്കും. എന്നാൽ ഹ്രസ്വകാല വീസകളിലെത്തുന്നവർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡും അനുബന്ധ പരിശോധനകളും ആവശ്യമില്ലാത്തതിനാൽ മുൻകാല വിവരങ്ങൾ അറിയാനാകില്ല. ഇത്തരം വീസകളിലെത്തി തൊഴിലെടുക്കുന്നവർ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. വീസ കാലാവധി കഴിഞ്ഞാൽ ഇവർ രാജ്യം വിടാതെ അനധികൃതമായി താമസിക്കുന്നു. ലോകത്തെ വിനോദസഞ്ചാരികൾക്ക് സൗകര്യപ്രദമായ ടൂറിസ്റ്റ് വീസ നയം ദുരുപയോഗം ചെയ്യരുതെന്നും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ അധികൃതർ ഓർമിപ്പിച്ചു. തൊഴിൽ വിസ നിര്ബന്ധമാക്കുന്നതുവഴി സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നതിന് സാധിക്കും.

Eng­lish sum­ma­ry: vis­it visa hold­ers can­not work in uae

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.