17 June 2024, Monday

Related news

December 13, 2022
June 30, 2022
May 25, 2022
May 24, 2022
May 24, 2022
May 24, 2022
May 24, 2022
May 23, 2022
May 23, 2022
May 23, 2022

വിസ്മയ കേസ്; ആളൂരിനെ വേണ്ടെന്ന് കിരണ്‍കുമാര്‍, ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Janayugom Webdesk
August 27, 2021 1:33 pm

വിസ്മയയുടെ മരണത്തില്‍ ജയിലിലായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ‚സാഹചര്യത്തില്‍ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. തുടര്‍ന്ന് കൊല്ലം സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഓണ്‍ലൈനായി നടന്ന വാദം കേള്‍ക്കലില്‍ ബി.എ. ആളൂരിനെ അഭിഭാഷകനായി വേണ്ടെന്ന് കിരണ്‍ കുമാര്‍ നിലപാടെടുത്തതാണ് അപ്രതീക്ഷിത രംഗങ്ങള്‍ക്ക് നയിച്ചത്.

പ്രതിയുടെ അഭിഭാഷകനായി പ്രതാപ ചന്ദ്രന്‍ ഹാജരാകുകയും ബി.എ.ആളൂരിനെ അഭിഭാഷക സ്ഥാനത്തു നിന്ന് പ്രതി ഒഴിവാക്കിയതായി കോടതിയെ അറിയിക്കുകയും ചെയ്തു.ഇതുസംബന്ധിച്ച്‌ ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയിച്ച പ്രതിഭാഗം അഭിഭാഷകന്‍ പുതിയ വക്കാലത്ത് സമര്‍പ്പിച്ചു. എന്നാല്‍, ബി.എ. ആളൂരും കിരണിനു വേണ്ടി ഓണ്‍ലൈനില്‍ ഹാജരായി. പ്രതി വേണ്ടെന്ന് പറഞ്ഞാലും താന്‍ പിന്മാറില്ലെന്ന് ആളൂര്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ജില്ല സെഷന്‍സ് ജഡ്ജി ജയകുമാര്‍ ജാമ്യാപേക്ഷ 31ന് വീണ്ടും പരിഗണിക്കുന്നതിലേക്ക് മാറ്റുകയായിരുന്നു.
eng­lish sum­ma­ry; vis­maya case ‚Kiranku­mar rejects Alur’s bail application
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.