Web Desk

July 18, 2021, 3:41 pm

സഞ്ചാരികളുടെ മനംകവരാന്‍ ചില്ലുകൊട്ടാരത്തിലെ ട്രെയിന്‍ യാത്ര

Janayugom Online

ട്രെയിന്‍ യാത്രയ്ക്കിടെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ മിക്കപ്പോഴും പലര്‍ക്കും സാധിക്കില്ല. അടച്ചുപ്പൂട്ടിയ ട്രെയിനില്‍ ഇരുന്ന് കാഴ്ച കാണാന്‍ പ്രയാസമായി തോന്നിയിട്ടുണ്ടോ? എങ്കില്‍ ഇനി പഴയ ട്രെയിന്‍ യാത്രയ്ക്ക് വിട പറയാം. ചില്ലുകൊട്ടാരം പോലൊരു റെയില്‍വേ കോച്ചില്‍ കറങ്ങുന്ന കസേരയില്‍ ഇരുന്ന് ഇരുവശത്തെയും കാഴ്ചയും കണ്ട് അങ്ങ് യാത്ര തുടങ്ങാം. വിദേശ രാജ്യങ്ങളില്‍ ഉള്ളതുപോലെ ഇതാ നമ്മുടെ രാജ്യത്തും എത്തിയിരിക്കുകയാണ് വിസ്റ്റാഡോം എന്ന് പേരിട്ട് വിളിക്കുന്ന റെയില്‍വേ കോച്ചുകള്‍.

വിനോദസഞ്ചാര സാധ്യതകള്‍ കൂടി ലക്ഷ്യമിട്ടാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരത്തെ അവതരിപ്പിച്ച വിസ്റ്റാഡോം കോച്ചുകള്‍ ഇപ്പോള്‍ മംഗളുരൂ- ബംഗ്ലൂര്‍ റൂട്ടിലും തുടക്കമായത്. സു​ബ്ര​ഹ്​മ​ണ്യ മു​ത​ൽ സ​ക​ലേ​ശ്പു​ര വ​രെ​യു​ള്ള 55 കി​ലോ​മീ​റ്റ​ർ ദൂ​രം വ​ന​ത്തി​ലൂ​ടെ​യാ​ണ് മം​ഗ​ളൂ​രു-​ബാം​ഗ്ലൂ​ർ റെ​യി​ൽ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും മ​നോ​ഹ​ര​മാ​യ പാ​ല​ങ്ങ​ളും തു​ര​ങ്ക​ങ്ങ​ളും ഈ പാതയില്‍ വിനോദസഞ്ചാരികളെ കാത്ത് ഇരിക്കുന്നത്.

എന്നാല്‍ ഈ പകല്‍യാത്രയ്ക്ക് മാത്രമായിരിക്കും ഈ കോച്ചുകള്‍ ഉപയോഗിക്കുക. ആ​ൻറി ഗ്ലെ​യ​ർ സ്​ക്രീ​നു​ക​ളോ​ടു​കൂ​ടി​യ സു​താ​ര്യ​മാ​യ ചി​ല്ലു​ക​ളാ​ണ് കോ​ച്ചു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യി​ലും വ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 180 ഡി​ഗ്രി വ​രെ ക​റ​ങ്ങു​ന്ന ക​സേ​ര​ക​ളും എ​ൽ​ഇ​ഡി ഡി​സ്​പ്ലേ​ക​ൾ, ഓ​വ​ൻ, ഫ്രി​ഡ്ജ്, മി​നി പാ​ൻ​ട്രി, ല​ഗേ​ജ് ഷെ​ൽ​ഫു​ക​ൾ, ഓ​രോ സീ​റ്റി​ലും മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് പോ​യി​ൻറുക​ൾ എന്നിവയാണ് ഈ ട്രെയിന്‍ കോച്ചിന്റെ പ്രത്യേകത. ഭക്ഷണം കഴിക്കാന്‍ വിമാനങ്ങളിലുള്ള പോലെ മ​ട​ക്കി​വ​യ്ക്കാ​വു​ന്ന ട്രേ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും ഈ ​കോ​ച്ചു​കളിലുണ്ട്. മം​ഗ​ളൂ​രു-​യ​ശ്വ​ന്ത്പു​ര റൂ​ട്ടി​ലോ​ടു​ന്ന ട്രെയിനില്‍ എ​ക്​സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​കാ​ർ കോ​ച്ചു​ക​ളാ​യി 44 വീ​തം സീ​റ്റു​ക​ളു​ള്ള ര​ണ്ട് വി​സ്റ്റാ​ഡോം കോ​ച്ചു​ക​ളുമാണ് ഉള്ളത്.

ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പകല്‍ 11.30ന് പുറപ്പെടുന്ന വണ്ടി രാത്രി 8.20ന് ​യ​ശ്വ​ന്ത്പു​ര​യി​ൽ എ​ത്തും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9.15 നാ​ണ് സ​ർ​വീ​സ് തു​ട​ങ്ങു​ക. യ​ശ്വ​ന്ത്പു​ര​യി​ൽ നി​ന്നും എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന വ​ണ്ടി വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മം​ഗ​ളൂ​രു​വി​ലെ​ത്തും. 1500 രൂ​പ​യാ​ണ് മം​ഗ​ളൂ​രു​വി​ൽ നി​ന്നും യ​ശ്വ​ന്ത്പു​ര​യി​ലേ​ക്ക് ഒ​രാ​ൾ​ക്ക് ടിക്കറ്റ് ചാര്‍ജ്. കേ​ര​ള​ത്തിലും കൊ​ല്ലം-​ചെ​ങ്കോ​ട്ട പാ​ത​യി​ൽ വി​സ്റ്റാ​ഡോം കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി തയ്യാറായിട്ടുണ്ട്.

ENGLISH SUMMARY:Vistadome train coach­es to run in man­galu­ru- ben­galu­ru route
You may also like this video