‘വലിയ ആള്‍ ബഹളമോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഒരു മൂകാംബികയാത്ര’; രമേശ് മകയിരത്തിന്റെ യാത്ര മലയാളത്തിലെ ആദ്യ ട്രാവല്‍ഫിലിം ശ്രദ്ധേയമാകുന്നു

Web Desk
Posted on July 31, 2019, 7:18 pm

മൊബൈല്‍ ഫോണില്‍ മാത്രം ചിത്രീകരിച്ച, യാതൊരു മുന്നൊരുക്കളോ മതിയായ ഷൂട്ടിംഗ് സംവിധാനങ്ങളോ ഇല്ലാത്ത ഒരു വ്യത്യസ്ത യാത്രാ വിവരണം ശ്രദ്ധേയമാകുന്നു. തിരക്കഥയൊരുക്കാതെ സംഭാഷണം എഴുതിവയ്ക്കാതെ, വലിയ ആള്‍ ബഹളമോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഒരു യാത്ര വിവരണം, മൂകാംബിയേലേക്കു പോകുന്ന ഒരു യാത്ര വിവരണം പുതിയ ട്രാവെല്‍ഫിലിം എന്ന ആശയത്തില്‍ ആണ് ഷൂട്ട് ചെയ്തിരിക്കുക്കുന്നത്… മുന്നൊരുക്കങ്ങള്‍ ഇല്ലാത്തതിനാല്‍ സാധരണ കുഞ്ഞു സിനിമകളിലോ യാത്ര വിവരണത്തിലോ കാണുന്ന രീതിയിലുള്ള പല ചിത്രീകരണ രീതികളും ഇതില്‍ കാണില്ല.. കുറെ വിഷുവല്‍സ് കൂട്ടി ഇണക്കി അവസാനം ഒരു ചെറിയ കഥാംശം ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.. യാത്രകളില്‍ കാണുന്ന പുതിയ മുഖങ്ങളും ഭാവങ്ങളും ഒന്നും നമ്മളുമായി ബന്ധപെട്ടതല്ലെന്നും നമ്മള്‍ മറ്റൊരു ലക്ഷ്യവുമായി മുന്നോട്ടു നടക്കുന്നു എന്നും ‘വിശ്വസിക്കപെടുന്നവന്‍’ പറഞ്ഞു വയ്ക്കുന്നു.

രണ്ടു സുഹൃത്തുക്കള്‍ മൂകാംബികയിലേക്ക് യാത്രയാകുന്നു. പോകുന്ന വഴികള്‍ ഒരു മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നു. ലൈറ്റിംഗ്, മറ്റു ക്യാമറകള്‍, സാങ്കേതികവിദ്യകള്‍ ഒന്നുമില്ലാതെ ആ യാത്രകളെ മനോഹരമായി ഒപ്പിയെടുക്കുന്നു. അങ്ങനെ ആദ്യമായി ട്രാവല്‍ ഫിലിം കാറ്റഗറിയില്‍ ഒരു കുഞ്ഞു സിനിമ പിറവിയെടുക്കുന്നു.

മൂകാംബികയിലേക്ക് പോയിട്ടുള്ള ഏവര്‍ക്കും ഈ വഴികളും യാത്രയും സുപരിചിതമാണെങ്കിലും നിങ്ങള്‍ കാണാതെ പോയത് എന്തോ ചിലതൊക്കെ ‘വിശ്വസിക്കപ്പെടുന്നവന്‍’ എന്ന ഈ യാത്രാവിവരണത്തിലുണ്ട്, വിശ്വസിക്കപെടുന്നവന്റെ കാഴ്ചകളും ഉള്‍കാഴ്ചകളും മറ്റുള്ളവര്‍ക്ക് ചിലപ്പോ അത് ഒരു തോന്നലുകള്‍ മാത്രാമാണോ എന്ന് ഈ യാത്രാവിവരണം കണ്ടു കഴിയുമ്പോള്‍ തോന്നാം

ഈ യാത്രയിലുടനീളം പ്രധാന കഥാപാത്രമായി വന്നത് കൗമുദി ടിവിയിലെ മഹാഗുരു എന്ന മെഗാ പരമ്പരയിലെ ബോധാനന്ദ സ്വാമി ആയി പ്രധാന വേഷം അവതരിപ്പിച്ച രമേശ് മകയിരം ആണ്. നിരവധി ചെറു ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള രമേശ് മകയിരം എഴുത്തുകാരനായും ചലച്ചിത്ര പ്രവര്‍ത്തകനായും അദ്ദേഹം മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ഉടന്‍ റിലീസിനൊരുങ്ങുന്ന തമി എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് വിശ്വസിക്കപ്പെടുന്നവനിലെ കേന്ദ്രകഥാപാത്രം.

വിശ്വസിക്കപ്പെടുന്നവന്‍ ചെറിയ ഒരു മിത്താണ്. വലിയ അവകാശവാദങ്ങളൊന്നും ഇല്ലാത്ത ഈ യാത്രാ അനുഭവ ചിത്രം പശ്ചാത്തലസംഗീതം, ശബ്ദമിശ്രണം ഒന്നുമില്ലാതെ സ്വാഭാവികത നിലനിര്‍ത്തി എന്നുള്ളത് ഈ ചിത്രത്തിന്റെ വിജയമാണ്. എഡിറ്റിംഗില്‍ റഷിനും പോസ്റ്റര്‍ ഡിസൈന്‍രംഗത്തു സന്ദീപ് ശശികുമാറും ഒപ്പമുണ്ട്. യാത്ര തുടങ്ങിയപ്പോള്‍ തോന്നിയ ഈ ആശയം ഛായാഗ്രഹണം ചെയ്ത് ആവിഷ്‌കരിച്ചു യാഥാര്‍ഥ്യമാക്കിയത് ഹാന്‍ഡ് ഹെല്‍ഡ് അമേച്ചര്‍ ഫിലിമ്‌സിന്റെ ബാനറില്‍ കൊട്ടാരക്കര സ്വദേശി ഷാജി എ ജോണാണ്.

വലിയ അവകാശവാദങ്ങളൊന്നും ഇല്ലാത്ത ഈ യാത്രാ അനുഭവം വേറിട്ട അനുഭവമാകും സമ്മാനിക്കുക.