Web Desk

കോട്ടയം:

February 12, 2021, 3:38 pm

വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവ്

Janayugom Online

വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് 24 വര്‍ഷം തടവുശിക്ഷ. പിഴതുകയായി 109000 രൂപ കെട്ടിവെക്കണമെന്നും ഈ തുക പെണ്‍കുട്ടിക്കു നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കുകയും വിവിധയാളുകള്‍ പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കേസ്.ഇതില്‍ രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒരു കേസിലാണ് ഇന്നലെ സുരേഷ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. മറ്റു കേസുകളില്‍ വിചാരണ തുടരും.

1995 ലാണ് കേസിനാസ്പദമായ സംഭവം. വിതുര സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവർക്ക് കാഴ്ചവച്ചതാണ് കേസ്. 20 പ്രതികളുള്ള കേസിൽ 14 പേരെ വെറുതെ വിട്ടിരുന്നു.

വിതുര കേസില്‍ ആദ്യമായാണ് ഒരു പ്രതി കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയത്. കേസിലെ മറ്റ് പ്രതികളെ കോടതിയില്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. കൊല്ലം കടയ്‌ക്കൽ സ്വദേശിയാണ്‌ സുരേഷ്‌.കേസിൽ പിടിയിലായ ശേഷം ജാമ്യത്തിൽ മുങ്ങുകയായിരുന്നു.  കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്ന്‌ 2019 ജൂണിലാണ്‌  ക്രൈംബ്രാഞ്ച് പിടികൂടിയത്. 21 കേസുകളിൽ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്നു.

ENGLISH SUMMARY: VITHURA CASE VERDICT

YOU MAY ALSO LIKE THIS VIDEO