ചരിത്രത്തിൽ ഇടം പിടിച്ച് വിവേക് എക്സ്‌പ്രസ് കന്യാകുമാരിയിലെത്തി

R Gopakumar

കൊച്ചി

Posted on March 25, 2020, 2:46 pm

ദിബ്രുഗഡ് കന്യാകുമാരി വിവേക് എക് സ്പ്രെസ് ഇന്ന്‌ രാവിലെ കന്യാകുമാരിയിൽ എത്തിയതോടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായി നിശ്ചലമായി. വടക്കു കിഴക്കൻ സംസ്ഥാനമായ ആസ്സാമിലെ ദിബ്രുഗഡിൽ നിന്ന് കഴിഞ്ഞ ശനിയായാഴ്ച്ച രാവിലെ 11.45 ന് ഓടി തുടങ്ങിയ ഈ വണ്ടി ബംഗാൾ, ആന്ധ്ര, തെലുങ്കാന, തമിഴ്നാട് വഴി കേരളത്തിലൂടെ തമിഴ്‌നാട്ടിലെ തന്നെ കന്യാകുമാരിയിൽ ഇന്ന് രാവിലെ 9 .36 ന് എത്തിച്ചേരുകയായിരുന്നു.

വിവേക് എക്സ്പ്രെസ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിനാണ് .4279 കിലോമീറ്ററാണ് സഞ്ചരിക്കുന്നത് .ആഴ്ചയിൽ ഒന്ന് മാത്രമാണ് സർവീസ്. ഇന്ത്യയിൽ റെയിൽവേ സർവീസ് ആരംഭിക്കുന്നത് മാർച്ചു മാസത്തിലാണ് 1853 ൽ. 167 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ആണ് ഇന്ത്യയിൽ റെയിൽവേ സർവീസ് പൂർണമായും നിർത്തുന്നത്. ചരിത്രത്തിൽ ഓർമിക്കാൻ പുതിയ തിയതി കുറിച്ചാണ് വിവേക് എക്സ്പ്രെസ് ഇന്ന് യാത്ര അവസാനിപ്പിച്ചത്. യാത്രക്കാരെയെല്ലാം കൃത്യമായ വൈദ്യ പരിശോധനകൾ നടത്തിയാണ് വിട്ടയച്ചത്.

you may also like this video