Web Desk

തിരുവനന്തപുരം

January 28, 2020, 9:06 pm

അച്യുത മേനോന്‍ തികഞ്ഞ ഗാന്ധിയൻ; ഡോ. വിവേകാനന്ദൻ

Janayugom Online

അച്യുത മേനോൻ തികഞ്ഞ ഗാന്ധിയനായിരുന്നുവെന്ന് ജവഹർലാൽ നെഹ്‍റു സർവകലാശാല മുൻ ചെയർമാനായിരുന്ന പ്രൊ. ഡോ. വിവേകാനന്ദൻ. അതുകൊണ്ടുതന്നെയാണ് മറ്റ് കമ്മ്യൂണിസ്റ്റുകൾക്കിടയിൽ അദ്ദേഹം തലപ്പൊക്കം കൊണ്ട് വേറിട്ട് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി അച്യുതമേനോൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘മഹാത്മഗാന്ധി: ഒരു സമകാലിക വായന’ എന്ന ദ്വിദിന ദേശീയശില്പശാലയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയൻ ദർശനങ്ങളിൽ മതം എന്നാൽ പ്രവർത്തിയും സേവനവുമാണെന്നാണ് അര്‍ത്ഥമെന്ന് ഗാന്ധിജി: മതവും ആത്മീയതയും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ച എം ജി സർവകലാശാല ഗാന്ധിയൻ തോട്ട്സ് ആൻഡ് ഡവലപ്പ്മെൻഡ് സ്റ്റഡീസ് മുൻ മേധാവി ഡോ. എം പി മത്തായി പറഞ്ഞു. ഹിന്ദു മതത്തിൽ നിലനിൽക്കുന്ന തൊട്ടുകൂടായ്മയെ അദ്ദേഹം എക്കാലവും എതിർത്തിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ സമകാലിന ഇന്ത്യയിലും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതങ്ങൾക്കുള്ളിൽത്തന്നെ വിമർശനങ്ങൾ ഉയർന്നുവരണമെന്നാണ് ഗാന്ധിയൻ പരിപ്രേക്ഷ്യം. നല്ല ജീവിതം പ്രദാനം ചെയ്യുന്നതായിരിക്കണം ശരിയായ മതമെന്നും ഗാന്ധിയൻ ആശയങ്ങൾ പറയുന്നു. അതേസമയം മത ആചാരങ്ങളെ ഗാന്ധിയൻ ആദർശങ്ങൾ പിന്തുണയ്ക്കുന്നില്ല. ഗാന്ധിയൻ ആശയങ്ങളെല്ലാം നടപ്പിൽ വരുത്തിയ ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണെന്നും ശില്പശാലയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

you may also like this video;