വിഴിഞ്ഞത്തു നിന്നും മൂന്നു പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

Web Desk
Posted on December 01, 2017, 1:30 pm

തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ നിന്നും മൂന്നുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസ് (48), ക്ലാരന്‍സ് (57), ബെന്‍സിയര്‍ (51) എന്നിവരേയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. കൂടാതെ ഒരാളെ മരിച്ചനിലയില്‍ കൊണ്ടു വന്നിരുന്നു. അറുപത് വയസോളം പ്രായമുള്ള പുരുഷന്റെ മൃതദേഹമാണിത്.

പൂന്തുറ കടല്‍ തീരത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ മൈക്കിള്‍(40), റെയ്മണ്ട് (60), ജോണ്‍സണ്‍ (29), പുതുക്കുറുച്ചി കടല്‍ തീരത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ പൊഴിയൂര്‍ സ്വദേശി എഡ്മണ്ട് (50) എന്നിവരാണ് മറ്റുള്ളവര്‍.

ശംഖുമുഖത്തു നിന്നും തിരിച്ചറിയാനാകാത്ത ഒരാളെ മരിച്ച നിലയില്‍ നേരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. നേവി അധികൃതരാണ് രക്ഷാ മാര്‍ഗത്തിലൂടെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. കടലില്‍ നിന്നും ഹെലീകോപ്ടര്‍ മാര്‍ഗേനയാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്.