May 28, 2023 Sunday

Related news

May 27, 2023
May 26, 2023
May 26, 2023
May 25, 2023
May 20, 2023
May 16, 2023
May 16, 2023
May 16, 2023
May 14, 2023
May 12, 2023

നിർദ്ധന കുടുംബത്തിലെ യുവതയെ തൊഴിൽ നേടാൻ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് വിഴിഞ്ഞം ജനമൈത്രി പോലീസ്

Janayugom Webdesk
കോവളം
January 13, 2020 9:45 pm

സാമ്പത്തിക പരാധീനതമൂലം കോച്ചിംഗ് ക്ളാസുകളിൽ പങ്കെടുക്കാൻ കഴിയാതെ സർക്കാർ ഉദ്യോഗമെന്ന മോഹം മനസിൽ സൂക്ഷിച്ച നിരാസയിൽ കഴിയുന്ന യുവതി യുവാക്കൾക്ക് മാർഗ്ഗദർശനം ഒരുക്കി വിഴിഞ്ഞം ജനമൈത്രി പോലീസ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിർദ്ധന കുടുംബത്തിലെ യുവതയെ തൊഴിൽ നേടാൻ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസൊരുക്കിയിരിക്കുകയാണ് വിഴിഞ്ഞം ജനമൈത്രി പോലീസ്പദ്ധതിക്ക് ഇന്നലെ തുടക്കമായി.നിയമപാലകർ രംഗത്തിറങ്ങുന്ന ആദ്യ സംരംഭം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ ഉദ്ഘാടനം ചെയ്തു. നിർദ്ദന ഉദ്യോഗാർത്ഥികൾക്ക് വഴികാട്ടുന്ന പുത്തൻ ആശയം മുന്നോട്ടുവച്ച വിഴിഞ്ഞം സ്റ്റേഷനിലെ ജനമൈത്രി സി.ആർ.ഒ ഷറഫുദ്ദീൻ,സി.പി ഒ. ജോസ്, എന്നിവരുടെ ആശയത്തിന് ഓഫീസർമാരുടെയും മറ്റ് ജീവനക്കാരുടെയും പിന്തുണ ലഭിച്ചതോടെ മൂന്നാഴ്ചക്കുള്ളിൽ പദ്ധതി യാഥാർത്ഥ്യമായി.

തുടക്കത്തിൽ ഒരു ബാച്ചിൽ പരമാവധി അറുപത് പേർ മതിയെന്ന തീരുമാനമുണ്ടായിരുന്നെങ്കിലും ആദ്യദിനം തന്നെ അപേക്ഷ കരായി അൻപതിൽപ്പരം ഉദ്യോഗാർത്ഥികൾ എത്തിയതും പരിപാടിയുടെ വിജയത്തിന് കാരണമായി. അതോടെ കഴിവും പ്രാഗത്ഭ്യവുമുള്ള കൂടുതൽ പേരെ തെരഞ്ഞെടുക്കാനുള്ള തീരുമാനവും അധികൃതർ മുന്നോട്ടുവച്ചു. പോലീസ് കോൺഫറൻസുഹാളിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ക്ലാസുകൾക്ക് വിദ്യാസമ്പന്നരായ പോലീസുകാരും സർവ്വിസിൽ നിന്ന് വിരമിച്ച അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ സൗജന്യ സേവനവും കൊണ്ട് വിജയക്കൊടി പാറിക്കാനാണ് അധികൃതരുടെ ലക്ഷൃം.ഇന്നലെ നടന്ന ചടങ്ങിന് വിഴിഞ്ഞം സി.ഐ എസ്.ബി. പ്രവീൺ അധ്യക്ഷത വഹിച്ചു. എസ്.ഐ.മാരായ എസ്.എസ്.സജി സ്വാഗതവും രഞ്ജിത് നന്ദിയും പറഞ്ഞു.9400133559,906 I557825 എന്നീ നമ്പറുകളിലും ആവശ്യക്കാർക്ക് ബന്ധപ്പെടാം.

Eng­lish sum­ma­ry: Vizhin­jam police takes free psc coach­ing to the youth

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.