Web Desk

ബംഗളൂരു

March 24, 2020, 2:24 pm

നിര്‍മാതാവ് വി കെ മോഹനൻ ഹോട്ടലില്‍ മരിച്ച നിലയില്‍

Janayugom Online

കന്നട സിനിമാ നിര്‍മാതാവ് വി.കെ മോഹനനെ(59) ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്ബത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സൂചന. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

കപാലി മോഹനന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബംഗളൂരുവിലെ പീനിയയില്‍ ബസ് സ്റ്റാന്റിന്റെ ടെന്‍ഡറുമായി ബന്ധപ്പെട്ട് മോഹനന്‍ പണമിറക്കിയിരുന്നു. ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കാതായതോടെയാണ് സാമ്ബത്തിക ബാധ്യത ഉണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്ബ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയോട് സഹായമഭ്യര്‍ത്ഥിച്ച് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.