December 3, 2022 Saturday

Related news

November 26, 2022
November 12, 2022
November 9, 2022
November 9, 2022
October 31, 2022
October 23, 2022
October 16, 2022
September 27, 2022
August 20, 2022
July 27, 2022

വി കെ ശശികല ഇന്ന്‌ ചെന്നൈയിലേക്ക്‌ ; കനത്ത സുരക്ഷയിൽ തമിഴ്‌നാട്

Janayugom Webdesk
February 8, 2021 11:47 am

അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ജയിൽമോചിതയായ അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം നേ​താവ്‌ വി കെ ശശികല ഇന്ന്‌ ചെന്നൈയിലെത്തും. ശശികല സംസ്​ഥാനത്ത്​ എത്തുന്നതിനോട്​ അനുബന്ധിച്ച്​ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. തമിഴ്​നാട്​ ‑കർണാടക അതിർത്തിയിൽ മാത്രം 1500ഓളം പൊലീസുകാരെ വിന്യസിച്ചു. 

ബംഗളൂര്‌ ദേവനഹള്ളിയിലെ റിസോർട്ടിൽനിന്ന്​ രാവിലെ ശശികല തമിഴ്​നാട്​ ‑കർണാടക അതിർത്തിയായ ഹൊസൂറി​ലേക്കെത്തുമെന്നാണ്​ അറിയിപ്പ്​. ബംഗളൂരു മുതൽ ചെന്നൈ വരെ 32 ഓളം ഇടങ്ങളിൽ സ്വീകരണമൊരുക്കിയിട്ടുണ്ട്‌. ടി. നഗറിലെ എം.ജി.ആറിന്‍റെ വസതിയിലെത്തി പ്രാർഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. 5000ത്തിൽ അധികം പ്രവർത്തകർ ശശികലയുടെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കുത്തേക്കും.

ശ​ശി​ക​ല​ക്കെ​തി​രെ എ.​ഐ.​എ.​ഡി.​എം.​കെ പൊ​ലീ​സി​ൽ പ​രാ​തി​യു​മാ​യി എത്തിയിരുന്നു. ശ​ശി​ക​ല ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു​വെ​ന്നും ക്ര​മ​സ​മാ​ധാ​നം പൊ​ലീ​സ്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു​മാ​ണ്​ പ​രാ​തി​യി​ലെ ആ​വ​ശ്യം. ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന് ശ​ശി​ക​ല ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഭ​ര​ണ​ക​ക്ഷി പ​രാ​തി നൽകിയത്.

അ​തേ​സ​മ​യം, അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം നേ​താ​വും ശ​ശി​ക​ല​യു​ടെ മ​രു​മ​ക​നു​മാ​യ ദി​ന​ക​ര​ന്‍ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. അ​ഴി​മ​തി കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ പൂ​ര്‍ത്തി​യാ​ക്കി​യ ശ​ശി​ക​ല​ക്ക്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന്​ ഇ​വ​ര്‍ ക​ര്‍ണാ​ട​ക​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശശികല തമിഴ്​നാട്ടിൽ എത്തുന്നതോടെ തമിഴ്​നാട്​ രാഷ്​ട്രീയം ഇളകിമറിയാനാണ്‌ സാധ്യതയെന്ന്‌ പറയുന്നു.

ENGLISH SUMMARY;
VK Sasikala to vis­it Chen­nai today; Tamil Nadu under heavy security
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.